Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതിരപ്പിള്ളി പദ്ധതിയില്‍ അഭിപ്രായ സമന്വയമുണ്ടാക്കി മുന്നോട്ട് പോകണം: ചെന്നിത്തലയെ തള്ളി ഉമ്മന്‍ചാണ്ടി

അതിരപ്പിളളി പദ്ധതിയില്‍ അഭിപ്രായ സമന്വയമുണ്ടാക്കി മുന്നോട്ട് പോകണമെന്ന് ഉമ്മന്‍‌ചാണ്ടി

അതിരപ്പിള്ളി പദ്ധതിയില്‍ അഭിപ്രായ സമന്വയമുണ്ടാക്കി മുന്നോട്ട് പോകണം: ചെന്നിത്തലയെ തള്ളി ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം , ശനി, 12 ഓഗസ്റ്റ് 2017 (10:14 IST)
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിര്‍ദേശങ്ങളെ തള്ളി ഉമ്മന്‍ചാണ്ടി. അതിരപ്പിളളി പദ്ധതിയില്‍ സമവായ ചര്‍ച്ചയാണ് വേണ്ടത്. പൊതുചര്‍ച്ച നടത്തി അഭിപ്രായ സമന്വയമുണ്ടാക്കിയ ശേഷം പദ്ധതി നടപ്പിലാക്കുന്നതാണ് ഉചിതം. പ്രകൃതിയെ സംരക്ഷിച്ചുള്ള വികസനമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. 
 
അതിരപ്പിളളി പദ്ധതിയെ എതിര്‍ക്കുന്നവരും അതോടൊപ്പം തന്നെ അനുകൂലിക്കുന്നുവരുമുണ്ട്. ഭരണകക്ഷിയില്‍ തന്നെ ഇക്കാര്യത്തില്‍ ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ട്. ഇതെല്ലാം ചര്‍ച്ചയിലൂടെ പരിഹരിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 
 
അതിരപ്പിളളി പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചില സൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍ പദ്ധതി അനാവശ്യമാണെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഭരണകക്ഷിയിലെ സിപിഐയുമെന്നതാണ് മറ്റൊരു കാര്യം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വന്ദേമാതരത്തിന്റെ ഒരു വരി പോലും ചൊല്ലാനറിയാതെ ചാനല്‍ ചര്‍ച്ചയില്‍ നാണം കെട്ട് ബിജെപി മന്ത്രി