അഞ്ചുവയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ
ബാലികയെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ
കേവലം അഞ്ച് വയസു മാത്രം പ്രായമുള്ള മകളെ പീഡിപ്പിച്ച കേസിൽ കുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ് ചെയ്തു. പൂയപ്പള്ളി മുള്ളുകാട്ടിൽ താമസിക്കുന്ന പാലക്കാട് സ്വദേശിയായ മുപ്പത്തിരണ്ട് കാരനാണ് പൂയപ്പള്ളി പോലീസ് വലയിലായത്.
ഇയാൾ ഭാര്യക്കും മകള്‍ക്കുമൊപ്പം ആറു മാസങ്ങളായി ഇവിടെ താമസിച്ച് വരികയായിരുന്നു. പിന്നീട് ഭാര്യ ഇയാളുമായി പിണങ്ങി പുനലൂരിലുള്ള ബന്ധുവീട്ടിലേക്ക് താമസം മാറ്റി. ഇതിനിടെ കുട്ടിക്ക് തുടർച്ചയായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് ലൈംഗികമായി പീഡനമേറ്റ വിവരം വെളിപ്പെട്ടത്.
തുടർന്ന് ഡോക്ടർ വിവരം പൊലീസിൽ അറിയിക്കുകയും ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിതാവാണ് പീഡനം നടത്തിയതെന്ന വിവരം അറിഞ്ഞത്. പ്രതിയെ പൂയപ്പള്ളി പൊലീസ് കടയ്ക്കലിൽ നിന്നാണ് പിടികൂടിയത്.