Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ട് കോടിയുടെ വാഹനം, 40 ലക്ഷം രൂപയോളം നികുതി; ലക്ഷങ്ങൾ വിലമതിക്കുന്ന ഫാൻസി നമ്പറിന് യൂസഫലിക്ക് മുടക്കേണ്ടി വന്നത് വെറും രണ്ടായിരം രൂപ!

യൂസഫലിക്ക് കൗതുക നമ്പറിന് മുടക്കേണ്ടി വന്നത് വെറും രണ്ടായിരം രൂപ!

രണ്ട് കോടിയുടെ വാഹനം, 40 ലക്ഷം രൂപയോളം നികുതി; ലക്ഷങ്ങൾ വിലമതിക്കുന്ന ഫാൻസി നമ്പറിന് യൂസഫലിക്ക് മുടക്കേണ്ടി വന്നത് വെറും രണ്ടായിരം രൂപ!
തിരുവനന്തപുരം , ചൊവ്വ, 10 ജനുവരി 2017 (16:28 IST)
പത്ത് ലക്ഷം രൂപയെങ്കിലും ലേലത്തിൽ സർക്കാറിന് ലഭിക്കേണ്ട അതീവ പ്രാധാന്യമുള്ള ഫാൻസി നമ്പർ ലുലുഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫലി സ്വന്തമാക്കിയത് വെറും 6000 രൂപയ്ക്ക്. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പറുകളുടെ ഫാന്‍സി നമ്പര്‍ പരമ്പരയിലെ കെ എല്‍ 01 സി എ ശ്രേണിയിലെ ഒന്നാം നമ്പറാണ് യൂസഫലി ഈ നിസ്സാര തുകയ്ക്ക് സ്വന്തമാക്കിയത്.
 
തന്റെ പുതിയ ബി.എം.ഡബ്ല്യൂ സ്പോര്‍ട്സ് വാഹനത്തിനു വേണ്ടിയാണ് യൂസഫലി തിരുവനന്തപുരം ആര്‍.ടി. ഓഫീസില്‍ നിന്ന് ചുരുങ്ങിയ തുകയ്ക്കു ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയത്. ഇത്തരം നമ്പറുകള്‍ സ്വന്തമാക്കുന്നതിന് കടുത്ത മത്സരമാണ് നടക്കാറുള്ളത്. ഇതിനുമുമ്പെല്ലാം 01 നമ്പറുകള്‍ പത്തുലക്ഷം രൂപയ്ക്ക് മുകളിലായിരുന്നു ലേലത്തില്‍ പിടിച്ചിരുന്നത്. ഇത്തരം ലേലങ്ങള്‍ വഴി സര്‍ക്കാരിന് നല്ല വരുമാനവും ലഭിച്ചിരുന്നു. എന്നാല്‍, യൂസഫലിയുടെ കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചതാണെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്.
 
കെ.എല്‍.01 സി.എ 01 എന്ന നമ്പര്‍ സ്വന്തമാക്കാനായുള്ള ലേലത്തില്‍ യൂസഫലിക്ക് പുറമേ രണ്ട് പേര്‍ കൂടി പങ്കെടുത്തിരുന്നു. ഒരു ലക്ഷം രൂപയാണ് നമ്പര്‍ ബുക്ക് ചെയ്യുന്നതിനായി ആദ്യം കെട്ടിവെക്കേണ്ടത്. തുടര്‍ന്നു നടന്ന ലേലത്തിലാണ് 2000 രൂപ ലേലം വിളിച്ച യൂസഫലിക്ക് കെ എല്‍ 01 സി എ 01 എന്ന ഇഷ്ട നമ്പര്‍ സ്വന്തമായത്. 1000 രൂപയ്ക്ക് മാത്രം ലേലം വിളിച്ച രണ്ടാമത്തെ വ്യക്തിയ്ക്ക് കെ എല്‍ 01 സി എ 07 ലഭിച്ചു. 
 
എറണാകുളം ആര്‍ടി ഓഫീസില്‍ 39,42,850 രൂപ നികുതിയടച്ച വാഹനത്തിനാണ് 6000 രൂപ ലേലത്തുക നല്‍കി യൂസഫലി ഇഷ്ടനമ്പര്‍ സ്വന്തമാക്കിയതെന്നതാണ് ഏവരേയും അത്ഭുതപ്പെടുത്തുന്ന കാര്യം. യൂസഫലി രണ്ടായിരം രൂപയ്ക്ക് ലേലം വിളിച്ചപ്പോള്‍ മറ്റ് രണ്ടു പേര്‍ 1500 രൂപയ്ക്കും 1000 രൂപയ്ക്കുമാണ് വിളിച്ചത്. ലേലം വിളിച്ച തുകയും മറ്റു ചിലവും അടക്കം, 6000 രൂപയ്ക്ക് ലേല തുക ഉറപ്പിച്ചു. അതേസമയം, ഒരു ലക്ഷം രൂപ വീതം ഡെപ്പോസിറ്റ് ചെയ്തത് മൂന്ന് പേര്‍ക്കും തിരികെ ലഭിക്കുകയും ചെയ്തു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യാധവ് കള്ളുകുടിയനെന്ന് ബിഎസ്എഫ്; വാര്‍ത്ത ആഘോമാക്കി ബിബിസിയും - പരിഹാസവുമായി പാക് മാധ്യമങ്ങള്‍