Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

യുവാക്കളാണ് നാടിന്റെ മുഖം, അത് വാടാതെ നോക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്ന് മുഖ്യമന്ത്രി

യുവാക്കളാണ് നാടിന്റെ മുഖം, അത് വാടാതെ നോക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്ന് മുഖ്യമന്ത്രി

അഭിറാം മനോഹർ

, ചൊവ്വ, 20 ഫെബ്രുവരി 2024 (19:52 IST)
യുവാക്കളാണ് നാടിന്റെ മുഖമെന്നും അത് വാടാതെ നോക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിന്റെയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് യുവജനങ്ങളുമായുള്ള മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്ത് ഏറ്റവും തൊഴില്‍ സാധ്യതയുള്ളത് കേരളത്തിലാണെന്നും പഠനം പൂര്‍ത്തിയാക്കുന്ന യുവാക്കള്‍ ലിംഗഭേദമന്യേ ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്ന നാടാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
മതാതീതമായി പ്രവര്‍ത്തിക്കാന്‍ നേരത്തെ തന്നെയുള്ള പക്രിയ തുടര്‍ന്നുപോകാന്‍ യുവജനങ്ങള്‍ പ്രധാനപങ്കുവഹിക്കണം. സമൂഹത്തിന്റെ പുരോഗമനപരമായ മുന്നോട്ട് പോക്കിന് ശാസ്ത്രബോധവും യുക്തിചിന്തയും അത്യാവശ്യമാണ് അത് വളര്‍ത്താന്‍ യുവത മുന്‍പന്തിയിലുണ്ടാകണം. യുവജനങ്ങളുടെ മുഖം വാടിയാല്‍ വരും തലമുറയുടെ കാര്യമാകെ ഇരുളിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബൈക്ക് യാത്രക്കാരനെ ഇടിച്ചുവീഴ്ത്തി ആറു ലക്ഷം തട്ടിയ കേസിൽ ആറ് പേർ പിടിയിൽ