കൊച്ചി: കഴിഞ്ഞ 48 വര്‍ഷങ്ങളായി പിറന്നാള്‍ ആഘോഷിക്കാന്‍ മുടങ്ങാതെ മൂകാംബികാ സന്നിധിയില്‍ എത്തുന്ന ഗാനഗന്ധര്വന് യേശുദാസ് ഇത്തവണത്തെ പിറന്നാള്‍ ആഘോഷിക്കാന്‍ മൂകാംബികയില്‍ എത്തില്ല. ജനുവരി പതതാം തീയതിയാണ് യേശുദാസിന്റെ എണ്‍പത്തിയൊന്നാം പിറന്നാള്‍. എല്ലാ വര്‍ഷവും പിറന്നാള്‍ ദിവസം കുടുംബ സമേതം മൂകാംബികാ സന്നിധിയില്‍ ഭജനായിരുന്നായിരുന്നു ആഘോഷിച്ചിരുന്നത്. ഇതാണ് ഇത്തവണ തെറ്റുന്നത്.
പ്രശസ്ത ഗാന രചയിതാവും യേശുദാസിന്റെ സുഹൃത്തുമായ ആര്.കെ.ദാമോദരനുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ യേശുദാസ് ഈ വിവരം അറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്. യേശുദാസ് ഇപ്പോള്‍ യു.എസ്സിലെ ഡള്ളാസിലാണുള്ളത്. നിലവിലെ കോവിഡ് സാഹചര്യത്തില്‍ അവിടെ നിന്ന് യേശുദാസ് ഇവിടെയെത്തുന്നത് പ്രയാസമാണ്.
യേശുദാസിന്റെ ജന്മദിനം ജനുവരി പത്തിനാണെങ്കിലും ധനുമാസത്തിലെ ഉത്രാടം നക്ഷത്രം വരുന്ന പതിമൂന്നിനാണ് പിറന്നാള്‍. അതിനാല്‍ തനിക്കു വേണ്ടി പൂജാ കര്‍മ്മങ്ങള്‍ എല്ലാം ചെയ്യാന്‍ മുഖ്യ അര്ച്ചകന് ഗോവിന്ദ അഡിഗയെ ഏല്‍പ്പിച്ചിട്ടുണ്ട്. സാധാരണ നടത്താറുള്ള ദമ്പതീ സമേതം ചെയ്യേണ്ട ചണ്ഡികാ ഹോമം ഇത്തവണ നടത്തില്ല.