Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

അര്‍ഹതയുള്ള വനിതകള്‍ക്ക് രണ്ടാഴ്ചക്കകം വിദേശ മദ്യഷാപ്പുകളില്‍ നിയമനം നല്‍കണം: ഹൈക്കോടതി

വിദേശ മദ്യഷാപ്പുകളില്‍ സ്ത്രീകള്‍ക്ക് നിയമനം പാടില്ലെന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി

അര്‍ഹതയുള്ള വനിതകള്‍ക്ക് രണ്ടാഴ്ചക്കകം വിദേശ മദ്യഷാപ്പുകളില്‍ നിയമനം നല്‍കണം: ഹൈക്കോടതി
കൊച്ചി , ബുധന്‍, 21 ഡിസം‌ബര്‍ 2016 (12:21 IST)
ബിവറേജസ് കോര്‍പറേഷനു കീഴിലുള്ള ഔട്ട്ലറ്റുകളിലും വിദേശ മദ്യഷാപ്പുകളിലുമുള്ള വിവിധ തസ്തികകളില്‍ സ്ത്രീകള്‍ക്കും നിയമനം നല്‍കണമെന്ന് ഹൈക്കോടതി. ഇത്തരം വ്യവസ്ഥകള്‍ തുല്യനീതി ഉറപ്പാക്കുന്ന ഭരണഘടനയുടെ 14ാം അനുഛേദത്തിന്റെയും ലിംഗ സമത്വം ഉറപ്പാക്കുന്ന 15ാം അനുഛേദത്തിന്റെയും ലംഘനമാണെന്നും ഇത് നിയമപരമായി നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.
 
വിദേശമദ്യ ചട്ടത്തിലെയും സ്ത്രീകള്‍ക്ക് നിയമനം നിഷേധിക്കുന്ന കേരള അബ്കാരി ഷോപ്സ് ഡിസ്പോസല്‍ ചട്ടത്തിലേയും വ്യവസ്ഥകള്‍ റദ്ദാക്കിയാണ് ഹൈക്കോടതി സിംഗിള്‍ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ബിവറേജസ് കോര്‍പറേഷനു കീഴില്‍ സ്ത്രീകള്‍ക്ക് നിയമനം നല്‍കാനാകില്ലെന്ന വ്യവസ്ഥകളുടെ പേരില്‍ പ്യൂണ്‍, ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമനം നിഷേധിച്ചത് ചൂണ്ടിക്കാട്ടിയാണ് പി.എസ്.സി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട കൊല്ലം ചവറ സൗത്ത് സ്വദേശിനി ബി സനൂജയുള്‍പ്പെടെ ആറുപേര്‍ ഹര്‍ജി നല്‍കിയത്. ആ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. 
 
പി.എസ്.സി റാങ്ക് പട്ടികയില്‍ ഹര്‍ജിക്കാരെക്കാള്‍ താഴെയുള്ള പുരുഷന്മാര്‍ക്ക് നിയമനം ലഭിക്കാന്‍ ഇടയായ സാഹചര്യം ഭരണഘടനവിരുദ്ധമാണെന്നും ഈ സാഹചര്യത്തില്‍ അര്‍ഹതയുള്ള വനിതകള്‍ക്ക് രണ്ടാഴ്ചക്കകം പി.എസ്.സി നിയമനം നല്‍കണമെന്നും ഓഫിസിലാണോ മദ്യഷാപ്പിലാണോ ഒഴിവുള്ളതെന്ന് കണക്കാക്കാതെതന്നെ നിയമനം നടത്തണമെന്നും കോടതി അറിയിച്ചു. അതേസമയം, റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ പുരുഷന്മാര്‍ക്കും നിയമനം നല്‍കിയിട്ടുണ്ടെന്നും ഇവരെ കക്ഷി ചേര്‍ക്കാതെ കേസില്‍ വിധി പറയുന്നത് പലരെയും ബാധിക്കുമെന്നും ബിവറേജസ് കോര്‍പറേഷന്‍ വാദിച്ചു. എന്നാല്‍ ഈ വാദവും കോടതി തള്ളി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തിലെ സര്‍ക്കാര്‍ മാത്രമെ മാറിയിട്ടുള്ളു, പൊലീസും സര്‍ക്കാര്‍ ജീവനക്കാരും മാറിയിട്ടില്ല: എം സ്വരാജ്