Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

അശ്ശീല ഫോൺ സംഭാഷണം; മംഗളത്തിനെതിരെ വനിതാ മാധ്യമ പ്രവർത്തകർ, മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി

മംഗളം വെള്ളം കുടിക്കും, കാര്യം നിസ്സാരമല്ല; മുഖ്യമന്ത്രി ഇടപെടുമോ?

അശ്ശീല ഫോൺ സംഭാഷണം; മംഗളത്തിനെതിരെ വനിതാ മാധ്യമ പ്രവർത്തകർ, മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി
, വ്യാഴം, 30 മാര്‍ച്ച് 2017 (07:28 IST)
എകെ ശശീന്ദ്രന് ഗതാഗത മന്ത്രി സ്ഥാനം രാജിവെയ്ക്കേണ്ടി വന്ന സാഹചര്യത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് വനിതാമാധ്യമ പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. മംഗളം ചാനൽ പുറത്തുവിട്ട വാർത്തയെ തുടർന്ന് വനിത മാധ്യമ പ്രവർത്തകരെ കരിവാരി തേയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രിയ്ക്ക് നൽകിയ നിവേദനത്തിൽ പറയുന്നു.
 
വിവാദത്തെത്തുടര്‍ന്ന് വനിതാമാധ്യമപ്രവര്‍ത്തകരെ ഒട്ടാകെ അപമാനിക്കാനുളള ശ്രമങ്ങൾ നടക്കുന്നുണ്ട്.  
മാധ്യമപ്രവര്‍ത്തകയെ ഉപയോഗിച്ച് മംഗളം ചാനല്‍ മന്ത്രിയെ കെണിയില്‍ പെടുത്തുകയായിരുന്നു എന്നും നില‌വിൽ ആരോപണമുണ്ട്.
 
ഗതാഗതമന്ത്രി എകെ ശശീന്ദ്രന്റേതെന്ന പേരില്‍ ലൈംഗിച്ചുവയുള്ള സംഭാഷണം മംഗളം ചാനല്‍ പുറത്തുവിട്ടതിനെത്തുടര്‍ന്ന് മാധ്യമലോകത്ത് രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. പുറത്തുവന്നത് ഒരു ദിവസത്തെ ഫോണ്‍ സംഭാഷണം അല്ലെന്നും വിവിധ ദിവസങ്ങളിലെ സംഭാഷണം എഡിറ്റ് ചെയ്ത് ഒരുമിച്ച് ചേര്‍ക്കുകയായിരുന്നെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സര്‍ക്കാര്‍ ആര്‍ത്തവാവധി പ്രഖ്യാപിച്ചു; മാസത്തില്‍ മൂന്ന് അവധി - തിരിച്ചടിയുണ്ടാകുമെന്ന് ഒരുവിഭാഗം സ്‌ത്രീകള്‍