Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

"നിരപരാധി, രാജിവെയ്‌ക്കില്ല", വിചാരണ നേരിടുമെന്ന് മന്ത്രി ശിവൻകുട്ടി

, ബുധന്‍, 28 ജൂലൈ 2021 (12:15 IST)
നിയമസഭാ കയ്യാങ്കളി കേസിൽ നിരപരാധിത്വം തെളിയിക്കുമെന്ന് മന്ത്രി ശിവൻകുട്ടി. അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നു നിയമസഭയിൽ നടന്നതെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം സുപ്രീംകോടതി വിധിയെ അംഗീകരിക്കുന്നതായും വിധിയുടെ പശ്ചാത്തലത്തിൽ രാജിവെയ്‌ക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
 
നിയമസഭയിൽ നടന്ന സംഭവങ്ങളിൽ കുറ്റബോധമില്ലെന്ന് കേസിലെ മറ്റൊരു പ്രതിയായ മുൻ എംഎൽഎ കുഞ്ഞഹമ്മദ് മാസ്റ്റർ പറഞ്ഞു. നിലവിലെ എൽഡിഎഫ് മന്ത്രി വി ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ‌പി ജയരാജൻ,കെടീ ജലീൽ,എംഎൽഎ‌മാരായിരുന്ന കെ അജിത്ത്,സികെ സദാശിവൻ,കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവർക്കെതിരെയാണ് സുപ്രീം കോടതി കേസെടുത്തിരിക്കുന്നത്.
 
കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജികൾ വിചാരണകോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഇതേതുടർന്നാണ് കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. അപ്പീൽ തള്ളിയ കോടതി ശിവൻകുട്ടി അടക്കം എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് ഉത്തരവിടുകയായിരുന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; നിയസഭാ കയ്യാങ്കളി കേസില്‍ മന്ത്രി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി