Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ജാസ്മിന്‍ ഷായുടെ ഭാര്യയുടെ കാറിന്റെ ലോണ്‍ അടയ്ക്കുന്നത് നഴ്‌സുമാരുടെ പണം കൊണ്ട്; മൂന്ന് കോടി ഉണ്ടായിരുന്ന അക്കൗണ്ടില്‍ 60 ലക്ഷം മാത്രം ! - യു എൻ എയിലെ അഴിമതിക്കഥ പുറത്തായത് ഇങ്ങനെ

ജാസ്മിന്‍ ഷായുടെ ഭാര്യയുടെ കാറിന്റെ ലോണ്‍ അടയ്ക്കുന്നത് നഴ്‌സുമാരുടെ പണം കൊണ്ട്; മൂന്ന് കോടി ഉണ്ടായിരുന്ന അക്കൗണ്ടില്‍ 60 ലക്ഷം മാത്രം ! - യു എൻ എയിലെ അഴിമതിക്കഥ പുറത്തായത് ഇങ്ങനെ
, ശനി, 16 മാര്‍ച്ച് 2019 (08:39 IST)
നഴ്സുമാരുടെ സംഘടനയായ യുഎന്‍എയുടെ നേതൃത്വത്തിന് നേരെ കോടികളുടെ അഴിമതി ആരോപണം. 2017 ഏപ്രില്‍ മുതല്‍ 2019 ജനുവരി 31 വരെ മൂന്ന് കോടി 71 ലക്ഷം രൂപയാണ് സംഘടനയുടെ വിവിധ അക്കൗണ്ടുകളിലേക്ക് വന്നതെന്നും ഇതില്‍ എട്ടുലക്ഷം രൂപ മാത്രമാണ് ഇപ്പോള്‍ ബാക്കിയുള്ളത് എന്നുമാണ് ആരോപണം. നഴ്സുമാരുടെ തെഴില്‍അവകാശങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി നിലകൊള്ളുന്ന സംഘടനയാണ് യു എൻ എ. 
 
സംഘടനയുടെ പ്രസിഡന്റ് ജാസ്മിന്‍ ഷായ്ക്ക് എതിരെ ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ഇന്നലെ ഒരു ചാനലിൽ നടന്ന ചർച്ചയിൽ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്കൊന്നും വ്യക്തമായ മറുപടി നൽകാൻ ജാസ്മിൻ ഷായ്ക്ക് കഴിഞ്ഞില്ല. ഇത് സംശയത്തിന് ബലം കൂട്ടുന്നു.
 
60 ലക്ഷം രൂപ സംഘടനയുടെ അക്കൗണ്ടില്‍ ബാക്കിയുണ്ടെന്നും ബാക്കി പണം ചെലവഴിച്ചതിന് കൃത്യം കണക്കുണ്ടെന്നും ജാസ്മിന്‍ ഷാ പറഞ്ഞു. എന്നാല്‍ പണം എവിടെ ചെലവഴിച്ചു? ആരെല്ലാം പിന്‍വലിച്ചു? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ജാസ്മിന്‍ ഷായ്ക്ക് വ്യക്തമായ ഉത്തരം ഉണ്ടായിരുന്നില്ല.
 
ജാസ്മിന്‍ ഷായുടെ ഭാര്യയുടെ പേരില്‍ വാങ്ങിയ കാറിന്റെ ലോണ്‍ അടയ്ക്കുന്നത് യുഎന്‍എയുടെ അക്കൗണ്ടിലുള്ള പണം ഉപയോഗിച്ചുകൊണ്ടാണെന്നും ജാസ്മിന്‍ ഷാ ഏഷ്യാനെറ്റ് ന്യൂസിന്റെ ചര്‍ച്ചയില്‍ വെളിപ്പെടുത്തി. ഭാര്യ കാര്‍ ഉപയോഗിക്കുന്നില്ല, പണം അടച്ചുതീരുമ്പോള്‍ കാര്‍ സംഘടനയുടേതായി മാറും, എല്ലാത്തിനും തെളിവ് ഫേസ്ബുക്കിലുണ്ട് എന്നൊക്കെയായിരുന്നു ഇതിന് ജാസ്മിന്‍ ഷായുടെ പറഞ്ഞത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘നരകത്തിലേക്ക് സ്വാഗതം’; എല്ലാവരെയും വെടിവച്ചുവീഴ്ത്തി, രക്ഷപെടാന്‍ ശ്രമിച്ചവരെ തുടര്‍ച്ചയായി വെടിവച്ചു - ക്രൂരതയുടെ ലൈവ് സ്ട്രീമിങ്