പുതുവര്‍ഷത്തില്‍ തണുത്ത് വിറച്ച് കേരളം. താപനില 20 ഡിഗ്രിയിലേക്കെത്തിയപ്പോൾ തണുപ്പിന് ശക്തി കൂടി. ഹൈറേഞ്ചിലെ പ്രമുഖ ടൂറിസം കേന്ദ്രമായ മൂന്നാറില്‍ വ്യാഴാഴ്ച മൈനസ് രണ്ടായിരുന്നു താപനില. വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ താപനില 8 ഡിഗ്രീ വരെ താഴ്ന്നു.
കോടമഞ്ഞും കൊടും തണുപ്പും ആസ്വദിക്കാന്‍ വയനാട് ജില്ലയിലേക്ക് സഞ്ചാരികളുടെ വരവ് ഏറുകയാണ്. പ്രളയാനന്തരം ഉണര്‍വ് നഷ്ടപ്പെട്ട് വയനാട്ടിലെ വിനോദസഞ്ചാര മേഖലക്ക് പ്രതീക്ഷ നൽകുകയാണ് ഈ തണുപ്പ്. കനത്ത മഞ്ഞിലും തണുപ്പിലും ബൈക്ക് റൈഡിങ്ങിനും ട്രക്കിങ്ങിനും എത്തുന്ന യുവ സംഘങ്ങള്‍ ജില്ലയില്‍ ഈ വാരം സജീവമായി കഴിഞ്ഞു. ഊട്ടിയേക്കാൾ തണുപ്പാണ് വയനാട്ടിലിപ്പോൾ.