ഉന്നത സ്വാധീനം ഉപയോഗിച്ച് പാറ്റൂര്‍, ടൈറ്റാനിയം തുടങ്ങിയ കേസുകള്‍ അട്ടിമറിക്കുന്നുവെന്ന് സംശയം; പിണറായി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വിഎസ്
പിണറായി സര്‍ക്കാരിനെതിരെ പരസ്യമായി വിഎസ്
വിജിലന്‍സ് വകുപ്പിനെതിരെ കടുത്ത വിമര്‍ശനവുമായി ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് രംഗത്ത്. പല അഴിമതി കേസുകളിലേയും അന്വേഷണം ഇഴഞ്ഞാണ് നീങ്ങുന്നത്. ഉന്നത സ്വാധീനം ഉപയോഗിച്ച് ഈ കേസുകള്‍ അട്ടിമറിക്കപ്പെടുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാറ്റൂര്‍, ടൈറ്റാനിയം, മൈക്രോ ഫിനാന്‍സ്, ബാര്‍കോഴക്കേസ് എന്നിവ ചൂണ്ടിക്കാട്ടിയാണ് ജേക്കബ് തോമസ് വകുപ്പ് മേധാവിയായ വിജിലന്‍സിനെതിരെ വിഎസ് വിമര്‍ശനവുമായി എത്തിയത്‍.
വെള്ളാപ്പള്ളി നടേശനെതിരെ ഉണ്ടായിരുന്ന മൈക്രോഫിനാന്‍സ് തട്ടിപ്പുകേസില്‍ അന്വേഷണം അട്ടിമറിക്കപ്പെട്ടു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുയെന്നല്ലാതെ മറ്റൊന്നും ഈ കേസില്‍ നടന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉന്നയിക്കപ്പെടുന്ന പല പരാതികളിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷിക്കാത്തതില്‍ ദുരൂഹതയുണ്ട്. വിദഗ്ധ സംഘത്തെ ഇത്തരം കേസുകള്‍ അടിയന്തരമായി ഏല്‍പ്പിക്കണമെന്നും കേസന്വേഷണം വേഗത്തിലാക്കണമെന്നും വിഎസ് പറഞ്ഞു.