നടിയെ ആക്രമിച്ച കേസ് നിര്‍ണ്ണായക വഴിത്തിരിവിലേക്ക്; ആക്രമണ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ മെമ്മറി കാർഡിൽനിന്നു ലഭിച്ചതായി സൂചന
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമത്തിനിരയാക്കിയതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതായി സൂചന. ഈ കേസിലെ നിര്‍ണ്ണായക വഴിത്തിരിവായേക്കാവുന്ന തെളിവുകള്‍ ഫോറന്‍സിക് പരിശോധനയിലാണ് പൊലീസിന് ലഭിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
കേസിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനി അഭിഭാഷകന് കൈമാറിയ ഫോണ്‍, മെമ്മറി കാര്‍ഡ് എന്നിവ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇവ സൈബർ ഫൊറൻസിക് പരിശോധന നടത്തിയതിലൂടെയാണ് കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ കണ്ടെത്തിയതെന്നാണു ലഭ്യമായ വിവരം.
അതേസമയം, കേസിലെ മറ്റൊരെ പ്രതിയായ മണികണ്ഠനെ ദൃക്സാക്ഷിയാക്കാന്‍ പൊലീസ് നീക്കം നടക്കുന്നുണ്ട്. ഇതിനായി മണികണ്ഠന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. ഇന്ന് കസ്റ്റഡി കാലാവധി തീരാനിരിക്കെ സുനി, വിജീഷ് എന്നിവരുടെ പൊലീസ് കസ്റ്റഡി നീട്ടാനുള്ള അപേക്ഷ മജിസ്ട്രേട്ട് അനുവദിച്ചിട്ടുണ്ട്.