Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വടക്കാഞ്ചേരി ലൈഫ് മിഷൻ കേസ്: ശിവശങ്കറിനെ ഇന്ന് വിജിലൻസ് ചോദ്യംചെയ്യും

വടക്കാഞ്ചേരി ലൈഫ് മിഷൻ കേസ്: ശിവശങ്കറിനെ ഇന്ന് വിജിലൻസ് ചോദ്യംചെയ്യും
, ബുധന്‍, 18 നവം‌ബര്‍ 2020 (08:27 IST)
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് എം ശിവശസങ്കറിനെ ഇന്ന് വിജിലൻസ് ചോദ്യം ചെയ്യും. കാക്കനാട് ജില്ല ജെയിലിൽ എത്തിയാണ് വിജിലൻസ് സംഘം ശിവശങ്കറിനെ ചോദ്യം ചെയ്യുക. ശിവശങ്കറിനെ ചോദ്യം ചെയ്യാതെ കേസ് മുന്നോട്ടുകൊണ്ടുപോകാനാകില്ല എന്ന് വിജിലൻസ് കോടതിയെ ധരിപ്പിച്ചിരുന്നു. തുടർന്നാണ് ചോദ്യംചെയ്യാൻ അനുമതി നൽകിയത്. രാവിലെ 10 മണിമുതൽ വൈകിട്ട് അഞ്ച് മണിവരെ ചോദ്യംചെയ്യാനാണ് കോടതി അനുമതി നൽകിയിരിയ്ക്കുന്നത്. 
 
തുടർച്ചയായി രണ്ടുമണിക്കൂർ ചോദ്യംചെയ്താൽ അടുത്ത അര മണിക്കൂർ വിശ്രമം അനുവദിയ്ക്കണം എന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കേസിൽ രണ്ടാം പ്രതിയാണ് ശിവശങ്കർ. വടക്കാഞ്ചേരി ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് ശിവശങ്കർ ഇടപെടൽ നടത്തി എന്ന് ലൈഫ് മിഷൻ സിഇഒ യുവി ജോസ് നേരത്തെ മൊഴി നൽകിയിരുന്നു. പദ്ധതിയിൽനിന്നും ലഭിച്ച കമ്മീഷൻ തുക ശിവശങ്കറിന് പങ്കുവച്ചു എന്ന് സ്വപ്ന സുരേഷും ഇഡിയ്ക്ക് മൊഴി നൽകിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജോ ബൈഡനുമായി ഫോണിൽ സംസാരിച്ചു, കമല ഹാരിസ് ഇന്ത്യയ്ക്ക് പ്രചോദനം: പ്രധാനമന്ത്രി