Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

എതിര്‍പ്പുകള്‍ അവഗണിച്ച് ജയില്‍ ഭൂമി സ്വകാര്യ ട്രസ്‌റ്റിന്; രമേശ്​ചെന്നിത്തലയ്‌ക്കെതിരെ വിജിലൻസ്​ അന്വേഷണം

എതിര്‍പ്പുകള്‍ അവഗണിച്ച് ജയില്‍ ഭൂമി സ്വകാര്യ ട്രസ്‌റ്റിന്; രമേശ്​ചെന്നിത്തലയ്‌ക്കെതിരെ വിജിലൻസ്​ അന്വേഷണം

എതിര്‍പ്പുകള്‍ അവഗണിച്ച് ജയില്‍ ഭൂമി സ്വകാര്യ ട്രസ്‌റ്റിന്; രമേശ്​ചെന്നിത്തലയ്‌ക്കെതിരെ വിജിലൻസ്​ അന്വേഷണം
തിരുവനന്തപുരം , ബുധന്‍, 31 ഒക്‌ടോബര്‍ 2018 (20:12 IST)
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലന്‍സിന്‍റെ പ്രാഥമിക അന്വേഷണം. ആഭ്യന്തര മന്ത്രിയായിരിക്കെ നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന്റെ ഭൂമി സ്വകാര്യ ട്രസ്റ്റിന് കൈമാറിയതിനാണ് അന്വേഷണം.

തിരുവനന്തപുരം സ്വദേശിയും അഭിഭാഷകനുമായ അനൂപ് നൽകിയ പരാതിയിലാണ് അന്വേഷണം. തിരുവനന്തപുരത്തെ വിജിലൻസ് സ്പെഷ്യൽ യൂണിറ്റിനാണ് അന്വേഷണ ചുമതല. പരാതി ലഭിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷണത്തിന് അനുവാദം നൽകുകയായിരുന്നു.

നെട്ടുകാൽത്തേരി തുറന്ന ജയിലിന്റെ രണ്ടര ഏക്കർ ഭൂമി സ്വകാര്യ ട്രസ്റ്റിന് കൈമാറിയെന്നാണ് പരാതി. അന്നത്തെ ജയില്‍ ഡിജിപിയായിരുന്ന ഋഷിരാജ് സിംഗിന്റെ ഉത്തര് ലംഘിച്ചാണ് ചെന്നിത്തല ഇടപാട് നടത്തിയതെന്നും പരാതിയില്‍ പറയുന്നു.

രണ്ടേക്ക‍ർ ഭൂമി  കമ്പോള വിലയുടെ 10 ശതമാനം ഈടാക്കി 30 വ‌ർഷത്തേക്ക് പാട്ടത്തിന് നൽകാനാണ് മന്ത്രിസഭ തീരുമാനിച്ചത്. എന്നാല്‍ ഋഷിരാജ് സിംഗിൻറെയും നിയമവകുപ്പിൻറെയും എതിർപ്പ് മറികടന്ന് ജയിൽ ഭൂമി സ്വകാര്യ ട്രസ്റ്റിന് നൽകാനായുള്ള ഫയൽ മന്ത്രിസഭാ യോഗത്തില്‍ ചെന്നിത്തല എത്തിച്ചെന്നാണ് പരാതി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജീവിതത്തിലേക്ക് മടങ്ങിവന്ന് ബാലഭാസ്‌കറിന്റെ ഭാര്യ; ലക്ഷ്മി ആശുപത്രി വിട്ടു - ചികിത്സ തുടരും