Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജയരാജനെതിരെ കേസ് എടുക്കണമെന്ന ആവശ്യം ശക്തം; വിജിലന്‍സ് ഡയറക്‌ടര്‍ മുഖ്യമന്ത്രിയെ കണ്ടു

വിജിലന്‍സ് ഡയറക്‌ടര്‍ മുഖ്യമന്ത്രിയെ കണ്ടു

ജയരാജനെതിരെ കേസ് എടുക്കണമെന്ന ആവശ്യം ശക്തം; വിജിലന്‍സ് ഡയറക്‌ടര്‍ മുഖ്യമന്ത്രിയെ കണ്ടു
തിരുവനന്തപുരം , വ്യാഴം, 13 ഒക്‌ടോബര്‍ 2016 (09:39 IST)
വ്യവസായമന്ത്രി ഇ  പി ജയരാജനെതിരെ ബന്ധുനിയമന വിവാദത്തില്‍ കേസ് എടുക്കണമെന്ന ആവശ്യം ശക്തമായിരിക്കേ വിജിലന്‍സ് ഡയറക്‌ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. 
 
രാവിലെ ഏഴേമുക്കാലോടെയാണ് ഔദ്യോഗികവസതിയില്‍ എത്തി ജേക്കബ് തോമസ് മുഖ്യമന്ത്രിയെ കണ്ടത്. കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടുനിന്നു. ഔദ്യോഗികവാഹനം ഒഴിവാക്കി സ്വകാര്യവാഹനത്തില്‍ ആയിരുന്നു ജേക്കബ് തോമസ് എത്തിയത്.
 
മന്ത്രി ജയരാജനെതിരെ വിജിലന്‍സ് ത്വരിതപരിശോധന നടത്തുന്നതിന് മുന്നോടിയായി മുഖ്യമന്ത്രിയുടെ അനുമതി വാങ്ങാനാണ് ഡയറക്‌ടര്‍ എത്തിയതെന്നാണ് സൂചന. ജയരാജനെതിരെ ഇന്നു തന്നെ ത്വരിതപരിശോധനയ്ക്ക് ഉത്തരവിട്ടേക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ബി ജെ പി ഹര്‍ത്താല്‍ തുടങ്ങി; കനത്ത ജാഗ്രതയില്‍ പൊലീസ്; കോഴിക്കോട് ബി ജെ പി പ്രവര്‍ത്തകന്റെ കടയ്ക്ക് അക്രമികള്‍ തീയിട്ടു