സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയര്‍ന്നതോടെ വില വര്‍ധനവ് തടയാന്‍ നാിയുമായി ഹോര്‍ട്ടികോര്‍പ്പ്. മറ്റന്നാള്‍ മുതല്‍ ഹോര്‍ട്ടികോര്‍പ്പിന്റെ 23 പച്ചക്കറി വണ്ടികള്‍ സര്‍വീസ് തുടങ്ങും. വിലക്കുറവില്‍ ജൈവ പച്ചക്കറികളാകും വീട്ടുപടിക്കലെത്തുക. പച്ചക്കറി വില അനിയന്ത്രിതമായി കുതിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍.
സ്റ്റാളുകള്‍ക്ക് പുറമെ പച്ചക്കറി വണ്ടികളിലൂടെ പച്ചക്കറികള്‍ കുറഞ്ഞ വിലയ്ക്ക് ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം. പൊതുവിപണിയേക്കാള്‍ 30 രൂപ കുറവിലാണ് വില്‍പ്പനം നടക്കുക. ആവശ്യാനുസാരം പച്ചക്കറി വണ്ടികളുടെ എണ്ണം കൂട്ടും.