തിരുവനന്തപുരം: സത്യപ്രതിജ്ഞ ലംഘനം നടത്തിയ ഉന്നതവിദ്യാഭ്യാസമന്ത്രി സ്ഥാനമൊഴിയണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി നിയമനകാര്യത്തില്‍ മന്ത്രിയുടേത് അധാര്‍മിക ഇടപെടലാണെന്ന് വ്യക്തമായിരിക്കുകയാണ്. സര്‍വകലാശാലകള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ബ്രാഞ്ച് കമ്മിറ്റികളാക്കിയിരിക്കുകയാണ്. ഇങ്ങനെയാണോ ഉന്നത വിദ്യാഭ്യാസരംഗം ശാക്തീകരിക്കുന്നതെന്നു അദ്ദേഹം ചോദിച്ചു.
സര്‍വകലാശാലകളിലെ മാര്‍ക്‌സിസ്റ്റ് വത്കരണത്തിനെതിരെ ഫെഡറേഷന്‍ ഓഫ് ഓള്‍ കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു.
സര്‍വകലാശാലകളില്‍ മികവിന് സ്ഥാനമില്ലാത്ത അവസ്ഥയാണ്. അധ്യാപക തസ്തികകള്‍ പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കള്‍ക്ക് സംവരണം ചെയ്തിരിക്കുകയാണ്. മികവുള്ളവര്‍ അപേക്ഷ നല്‍കുവാന്‍ പോലും മടിക്കുന്നു. അപകടകരമായ അവസ്ഥയാണിത്. ഇതിനെതിരെ പൊതുസമൂഹം പ്രതികരിക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു.