Vande Bharat Train Service Time Schedule: കേരളത്തിലൂടെയുള്ള രണ്ടാം വന്ദേ ഭാരത് ട്രെയിൻ സർവീസിൻറെ സമയക്രമം ഇങ്ങനെ
ബുധനാഴ്ച മുതൽ ഇരു ഭാഗത്തേക്കും ട്രെയിൻ സർവീസ് നടത്തും
Vande Bharat Train Service Time Schedule: കേരളത്തിനു അനുവദിച്ച രണ്ടാം വന്ദേ ഭാരത് ട്രെയിൻ ഇന്നുമുതൽ സർവീസ് ആരംഭിക്കും. തിരുവനന്തപുരം-കാസർഗോഡ് റൂട്ടിൽ ആലപ്പുഴ വഴിയാണ് ട്രെയിൻ സർവീസ്. തിരുവനന്തപുരം സെൻട്രലിൽ നിന്ന് വെെകിട്ട് 4.05 ന് ട്രെയിൻ പുറപ്പെടും. മുഴുവൻ സീറ്റുകളിലേക്കും റിസർവേഷൻ പൂർത്തിയായതായി റെയിൽവെ അറിയിച്ചു.
എട്ട് കോച്ചാണ് ട്രെയിനിലുള്ളത്. ബുധനാഴ്ച മുതൽ ഇരു ഭാഗത്തേക്കും ട്രെയിൻ സർവീസ് നടത്തും. രാവിലെ ഏഴിനു കാസർഗോഡ് നിന്നു - തിരുവനന്തപുരം വന്ദേ ഭാരത് പുറപ്പെടും. കാസർഗോഡ് വന്ദേ ഭാരത് തിങ്കളാഴ്ചകളിലും തിരുവനന്തപുരം സെൻട്രൽ വന്ദേ ഭാരത് ചൊവ്വാഴ്ചകളിലും സർവീസ് നടത്തില്ല.
വന്ദേ ഭാരത് സ്റ്റേഷനുകളിൽ എത്തുന്നതും പുറപ്പെടുന്നതുമായ സമയം ഇങ്ങനെ:
തിരുവനന്തപുരം സെൻട്രൽ വെെകിട്ട് 4.05 ന് പുറപ്പെടും
കൊല്ലം 4.53 ന് എത്തും, 4.55 ന് പുറപ്പെടും
ആലപ്പുഴ 5.55 ന് എത്തും, 5.57 ന് പുറപ്പെടും
എറണാകുളം ജങ്ഷൻ 6.35 ന് എത്തും, 6.38 ന് പുറപ്പെടും
തൃശൂർ 7.40 ന് എത്തും, 7.42 ന് പുറപ്പെടും
ഷൊർണൂർ ജങ്ഷൻ 8.15 ന് എത്തും, 8.17 ന് പുറപ്പെടും
തിരൂർ 8.52 ന് എത്തും, 8.54 ന് പുറപ്പെടും
കോഴിക്കോട് 9.23 ന് എത്തും, 9.25 ന് പുറപ്പെടും
കണ്ണൂർ 10.24 ന് എത്തും, 10.26 ന് പുറപ്പെടും
കാസർഗോഡ് രാത്രി 11.58 ന് എത്തിച്ചേരും
കാസർഗോഡ് - തിരുവനന്തപുരം സർവീസ്
കാസർഗോഡ് നിന്ന് രാവിലെ ഏഴിന് പുറപ്പെടും
കണ്ണൂർ 7.55 ന് എത്തും, 7.57 ന് പുറപ്പെടും
കോഴിക്കോട് 8.57 ന് എത്തും, 8.59 ന് പുറപ്പെടും
തിരൂർ 9.22 ന് എത്തും, 9.24 ന് പുറപ്പെടും
ഷൊർണൂർ 9.58 ന് എത്തും, 10 ന് പുറപ്പെടും
തൃശൂർ 10.38 ന് എത്തും, 10.40 ന് പുറപ്പെടും
എറണാകുളം ജങ്ഷൻ 11.45 ന് എത്തും, 11.48 ന് പുറപ്പെടും
ആലപ്പുഴ 12.32 ന് എത്തും, 12.34 ന് പുറപ്പെടും
കൊല്ലം 1.40 ന് എത്തും, 1.42 ന് പുറപ്പെടും
തിരുവനന്തപുരം സെൻട്രലിൽ ഉച്ചയ്ക്ക് 3.05 ന് എത്തിച്ചേരും