Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: വടകരയ്ക്കും കോഴിക്കോടിനും ഇടയില്‍ ഗതാഗത നിയന്ത്രണം

വടകര ഭാഗത്തുനിന്ന് പയ്യോളി വഴി പേരാമ്പ്രയിലേക്ക് പോകുന്ന ബസുകള്‍ പയ്യോളി സ്റ്റാന്‍ഡില്‍ കയറാതെ പേരാമ്പ്ര റോഡില്‍ കയറി ജങ്ഷനില്‍ നിന്ന് കുറച്ച് മാറി ആളുകളെ ഇറക്കിയും കയറ്റിയും പേരാമ്പ്രയിലേക്ക് പോകണം

Traffic Regulations

രേണുക വേണു

, ചൊവ്വ, 16 ജൂലൈ 2024 (10:29 IST)
Traffic Regulations

ദേശീയപാത 66 ല്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വടകരയ്ക്കും കോഴിക്കോടിനും ഇടയില്‍ ഇന്നുമുതല്‍ ഗതാഗത നിയന്ത്രണം. കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള ചരക്കുവാഹനങ്ങള്‍, ടാങ്കര്‍ ലോറികള്‍, പയ്യോളി, കൊയിലാണ്ടി വഴി യാത്ര നിര്‍ബന്ധമില്ലാത്ത ടൂറിസ്റ്റ് ബസുകള്‍ എന്നിങ്ങനെ വലിയ വാഹനങ്ങള്‍ക്കാണ് നിയന്ത്രണം.
 
വടകര, കൈനാട്ടി, നാരായണ നഗരം എന്നിവിടങ്ങളില്‍ നിന്നാണ് വാഹനങ്ങള്‍ വഴിതിരിച്ചു വിടുന്നത്. ഗതാഗതമാറ്റം ഫലപ്രദമായി നടപ്പാക്കാന്‍ ആവശ്യമായ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് കോഴിക്കോട് റൂറല്‍ എസ്.പി അറിയിച്ചു. 
 
കണ്ണൂര്‍ ഭാഗത്തുനിന്നു വരുന്ന വലിയ വാഹനങ്ങള്‍ കൈനാട്ടിയില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഓര്‍ക്കാട്ടേരി - പുറമേരി - നാദാപുരം - കക്കട്ടില്‍ - കുറ്റ്യാടി - പേരാമ്പ്ര ബൈപ്പാസ് - നടുവണ്ണൂര്‍ - ഉള്ള്യേരി - അത്തോളി - പൂളാടിക്കുന്ന് വഴി കോഴിക്കോട്ടേക്ക് പോകണം.
 
അല്ലെങ്കില്‍ വടകര നാരായണനഗരം ജങ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് തിരുവള്ളൂര്‍ - ചാനിയംകടവ് - പേരാമ്പ്ര മാര്‍ക്കറ്റ് - പേരാമ്പ്ര ബൈപ്പാസ് - നടുവണ്ണൂര്‍ - ഉള്ള്യേരി - അത്തോളി - പൂളാടിക്കുന്ന് വഴി കോഴിക്കോട്ടേക്ക് പോകണം. 
 
കോഴിക്കോട്ടു നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങള്‍ പൂളാടിക്കുന്ന് - അത്തോളി - ഉള്ള്യേരി - നടുവണ്ണൂര്‍ - കൈതക്കല്‍ - പേരാമ്പ്ര ബൈപ്പാസ് - കൂത്താളി - കടിയങ്ങാട് - കുറ്റ്യാടി - കക്കട്ട് - നാദാപുരം - തൂണേരി - പെരിങ്ങത്തൂര്‍ വഴി പോകണം.
 
വടകര ഭാഗത്തുനിന്ന് പയ്യോളി വഴി പേരാമ്പ്രയിലേക്ക് പോകുന്ന ബസുകള്‍ പയ്യോളി സ്റ്റാന്‍ഡില്‍ കയറാതെ പേരാമ്പ്ര റോഡില്‍ കയറി ജങ്ഷനില്‍ നിന്ന് കുറച്ച് മാറി ആളുകളെ ഇറക്കിയും കയറ്റിയും പേരാമ്പ്രയിലേക്ക് പോകണം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലപുറത്ത് 30 ലക്ഷത്തിൻ്റെ കുഴൽപ്പണ വേട്ട. കുഴൽപ്പണവുമായി എട്ടംഗ സംഘമാണ് പൊലീസ് പിടിയിലായത്