Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കണ്ണന്താനത്തെ പരിഗണിച്ചില്ല; വി മുരളീധരൻ കേന്ദ്രമന്ത്രിയാകും

കണ്ണന്താനത്തെ പരിഗണിച്ചില്ല; വി മുരളീധരൻ കേന്ദ്രമന്ത്രിയാകും
ന്യൂഡൽഹി , വ്യാഴം, 30 മെയ് 2019 (16:23 IST)
കേരളത്തിലെ മുതിര്‍ന്ന ബിജെപി നേതാവും മഹാരാഷ്ട്രയില്‍നിന്നുള്ള രാജ്യസഭാംഗവുമായ വി മുരളീധരന്‍ കേന്ദ്രമന്ത്രിയാകും. നിലവിൽ കേന്ദ്ര മന്ത്രിയായ അൽഫോൺസ് കണ്ണന്താനത്തെ ഒഴിവാക്കിയാണ് കേന്ദ്ര മന്ത്രിസഭയിലേക്ക് വി മുരളീധരനെ പരിഗണിക്കുന്നത്.  

കേരളത്തിലെ ജനങ്ങൾക്കുള്ള അംഗീകാരമാണെന്നാണ് മുരളീധരൻ പ്രതികരിച്ചത്. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായാണ് ആദ്യം വിളിച്ചതെന്നും പിന്നീട് ക്യാബിനറ്റ് സെക്രട്ടറിയേറ്റില്‍നിന്നും വിളിച്ചെന്നും മുരളീധരന്‍ പറഞ്ഞു. മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗമാണ് മുരളീധരൻ.

ജനങ്ങൾക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് കഴിഞ്ഞ കുറേ കാലമായി ചെയ്‌തുകൊണ്ടിരുന്നത്. അത് പുതിയ ചുമതലയിൽ എങ്ങനെ കൂടുതൽ ഫലപ്രദമായി ചെയ്യാൻ കഴിയും എന്നാണ് ആലോചിക്കുന്നതെന്ന് മുരളീധരൻ പറഞ്ഞു.

കേരളത്തിലെ ജനങ്ങളുടെയും സംസ്ഥന സർക്കാരിന്റെയും സഹകരണത്തോടെ അത്തരം പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയുമെന്നുതന്നെയാണ് കരുതുന്നതെന്നും മുരളീധരൻ വ്യക്തമാക്കി. അതോടൊപ്പം മന്ത്രിസ്ഥാനം വ്യക്തിപരമായ നേട്ടമായി കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘തോക്ക് ചൂണ്ടിയപ്പോള്‍ അവള്‍ ഭയന്നു, പിടിവലിക്കിടെ കാഞ്ചിവലിച്ചു’; ഭാര്യയെ കൊന്നുവെന്ന് ടെലിവിഷന്‍ പരിപാടിയില്‍ മുന്‍ മേയറുടെ കുറ്റസമ്മതം