Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കവളപ്പാറയിൽനിന്നും രണ്ട് മൃതദേഹങ്ങൾകൂടി കണ്ടെത്തി, സംസ്ഥാനത്ത് മരണം 65 ആയി

കവളപ്പാറയിൽനിന്നും രണ്ട് മൃതദേഹങ്ങൾകൂടി കണ്ടെത്തി, സംസ്ഥാനത്ത് മരണം 65 ആയി
, ഞായര്‍, 11 ഓഗസ്റ്റ് 2019 (11:42 IST)
മലപ്പുറം കവളപ്പാറയിൽനിന്നും രണ്ട് മൃഹദേഹങ്ങൾ കൂടി കണ്ടെത്തി. കവളപ്പാറയിലെ ഉരുൾപ്പൊട്ടലിൽ മരിച്ചവരുടെ എണ്ണം ഇതോടെ 11ആയി. ഇനിയും അൻപത്തിരണ്ട് പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതയാണ് വിവരം. ഇവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് മഴക്കെടുതിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 65ആയി  
 
കവളപ്പാറയിൽ സൈന്യത്തിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്.. മദ്രാസ് റെജിമന്ന്റ്റിൽനിന്നുമുള്ള 30  അംഗ സംഘമാണ് തിരച്ചിൽ നടത്തുന്നന്നത്. അതേസമയം, ഉരുൾപ്പൊട്ടലുണ്ടായ പുത്തുമലയിലും, മണ്ണിടിച്ചിലുണ്ടായ കോട്ടക്കുന്നിലും തിരച്ചിൽ തുടരുകയാണ്. പുത്തുമലയിൽനിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തു. ഇനിയും എട്ടുപേരെ കണ്ടെത്താനുണ്ട് എന്നാണ് വിവരം.  
 
മലപ്പുറം കോട്ടക്കുന്നിൽ ഒരു കുടുംബത്തിലെ മൂന്നുപേരെയാണ് മണ്ണിടിച്ചിലിനെ തുടർന്ന് കാണതായത്. ഇന്ന് സംസ്ഥാനത്ത് മഴ കുറയും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. ഇത് തിരച്ചിലും രക്ഷാ പ്രവർത്തനങ്ങളും വേഗത്തിലാക്കും എന്നാണ് പ്രതീക്ഷ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ, ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കും