Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഷവർമ : 148 സ്ഥാപനങ്ങളിലെ വിൽപ്പനയ്ക്ക് നിരോധനം

ഷവർമ : 148 സ്ഥാപനങ്ങളിലെ വിൽപ്പനയ്ക്ക് നിരോധനം
, ഞായര്‍, 26 നവം‌ബര്‍ 2023 (13:33 IST)
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലുള്ള 148 സ്ഥാപനങ്ങളിലെ ഷവർമ വിൽപ്പന നിരോധിച്ചു. ഷവർമ തയാറാക്കുന്നതിലും വിതരണം ചെയ്യുന്നതിലും കണ്ടെത്തിയ ഗുരുതരമായ വീഴ്ചകളാണ് ഇതിനു കാരണം. ഇതിനൊപ്പം വീഴ്ചകൾ കണ്ടെത്തിയ 308 സ്ഥാപനങ്ങളിൽ നിന്നും പിഴയും ഈടാക്കും.
 
കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനമൊട്ടാകെ 1287 സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്.  അതേസമയം ചെറിയ വീഴ്ചകൾ കണ്ടെത്തിയ 178 സ്ഥാപനങ്ങളോട് നിയമ പ്രകാരമുള്ള മാറ്റങ്ങൾ വരുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. ഗുരുതരമായ ഭക്ഷ്യ സുരക്ഷാ പ്രശ്ങ്ങൾക്ക് പത്ത് ലക്ഷം രൂപ വരെ പിഴ ചുമത്താം എന്നാണു നിയമം അനുശാസിക്കുന്നത്.
 
തുറന്ന സ്ഥലങ്ങളിൽ  കാറ്റും പൊടിയും കയറുന്ന രീതിയിൽ ഷവർമ കോണുകൾ വയ്ക്കാൻ പാടില്ല, ഇതിനാവശ്യമായ സാധനങ്ങൾ സൂക്ഷിക്കുന്ന ഫ്രീസറുകൾ നിശ്ചിത അളവിലുള്ള സെൽഷ്യസിൽ സൂക്ഷിക്കാനുള്ള സംവിധാനം ഉണ്ടാവണം., ഇതിനുപയോഗിക്കുന്ന ബ്രെഡ്, കുബൂസ് എന്നിവ നിശ്ചിത മാനദണ്ഡപ്രകാരം നിര്മിച്ചതാവണം തുടങ്ങിയ കാര്യങ്ങൾ തീർച്ചയായും പാലിച്ചിരിക്കണം. ഇതിനൊപ്പം ഷവർമ പാക്ക് ചെയ്തു നൽകുന്ന ലേബലിൽ പാകം ചെയ്തത് മുതൽ ഒരു മണിക്കൂർ വരെ മാത്രം ഉപയോഗിക്കാം എന്നും രേഖപ്പെടുത്തിയിരിക്കണം.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പകർച്ച വ്യാധി വ്യാപനം: മൂന്ന് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദേശം