സംസ്ഥാനത്തെ പാവപ്പെട്ടവർക്ക് പ്രതിവർഷം 72,000 രൂപ ഉറപ്പാക്കുമെന്ന് യുഡിഎഫ് പ്രകടനപത്രിക. പദ്ധതിയിൽ ഇൾപ്പെടാത്ത വീട്ടമ്മമാർക്ക് മാസം രണ്ടായിരം രൂപ പെൻഷൻ നൽകുമെന്നും പ്രകടനപത്രികയിൽ പറയുന്നു.
രാഹുൽഗാന്ധിയുടെ സ്വപ്‌നപദ്ധതിയായ ന്യായ് പദ്ധതിയാണ് പത്രികയുടെ ആധാരം. സംസ്ഥാനത്ത് ദാരിദ്ര്യം തുടച്ചുനീക്കാനാണ് ഈ പദ്ധതിയാണ് പ്രകടനപത്രിക പുറത്തിറക്കികൊണ്ട് നേതാക്കൾ പറഞ്ഞു.
ലൈഫ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കും അർഹരായ അഞ്ച് ലക്ഷം പേർക്ക് വീട് വെച്ച് നൽകും. പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിക്കും. രണ്ട് ലക്ഷം വരെയുള്ള കാർഷിക കടങ്ങൾ എഴുതിതള്ളും. മത്സ്യതൊഴിലാളികളുടെ ബോട്ടുകൾക്ക് സബ്‌സിഡി നൽകും. 100 യൂണിറ്റ് വ്യൈദ്യുതി എല്ലാ ഉപഭോക്താക്കൾക്കും സൗജന്യമാക്കും തുടങ്ങി നിരവധി ജനപ്രിയ പ്രഖ്യാപനങ്ങൾ പത്രികയിലുണ്ട്.