വിഴിഞ്ഞത്ത് തോണി മറിഞ്ഞ് കാണാതായ രണ്ടുപേര്‍ക്കുള്ള തിരച്ചില്‍ തുടരുന്നു. ചൊവ്വാഴ്ച കടലില്‍ പോയി മടങ്ങിയ നാലുവള്ളങ്ങളാണ് അപകടത്തില്‍ പെട്ടത്. കേരളതീരത്തുനിന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് ദുരന്തനിവാരണ അതേറിറ്റി അറിയിച്ചിരുന്നതാണ്. കാലാവസ്ഥാ മുന്നറിയിപ്പില്ലാത്തതാണ് അപകടത്തിന് കാരണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചു.
അതേസമയം അപകടസമയത്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ കോസ്റ്റ് ഗാര്‍ഡിനെ മുഖ്യമന്ത്രി അഭിനന്ദിച്ചിരുന്നു. അതേസമയം. യാസ് ചുഴലിക്കാറ്റ് ദുര്‍ബലമായി. ചുഴലിക്കാറ്റില്‍ രാജ്യത്ത് രണ്ടുസംസ്ഥാനങ്ങളിലായി നാലുമരണമാണ് സംഭവിച്ചത്. ഒഡീഷയില്‍ മൂന്നുപേരും പശ്ചിമബംഗാളില്‍ ഒരാളുമാണ് മരണപ്പെട്ടത്. ബംഗാളില്‍ ചുഴലിക്കാറ്റ് മൂലം മൂന്നുലക്ഷം വീടുകള്‍ക്കാണ് കേടുപറ്റിയത്.