Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരത്ത് കുട്ടികളെ സ്‌കൂളില്‍ വിട്ട ശേഷം യുവതി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കി

തിരുവനന്തപുരത്ത് കുട്ടികളെ സ്‌കൂളില്‍ വിട്ട ശേഷം യുവതി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കി

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 7 ഓഗസ്റ്റ് 2024 (16:33 IST)
തിരുവനന്തപുരത്ത് കുട്ടികളെ സ്‌കൂളില്‍ വിട്ട ശേഷം യുവതി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കി. നെടുമങ്ങാടാണ് സംഭവം. കല്ലറ സ്വദേശി സുമയാണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 
സുമയുടെ ഭര്‍ത്താവ് ശരത് വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനാണ്. രണ്ട് കുട്ടികളുണ്ട്. മക്കള്‍ സ്‌കൂളില്‍ പോയതിന് ശേഷം വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്തായിരുന്നു സംഭവം. വീടിന്റെ ഇരുവശത്തെയും വാതിലുകള്‍ അടച്ച ശേഷം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറി തീ അണയ്ക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പത്തനംതിട്ട ജില്ലയിലെ ത്യക്കോവിൽ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ വൻ കവർച്ച