Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരത്ത് മനോരോഗിയായ 15 കാരിയെ പീഡിപ്പിച്ച പ്രതിക്ക് 52 വര്‍ഷം കഠിന തടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും

തിരുവനന്തപുരത്ത് മനോരോഗിയായ 15 കാരിയെ പീഡിപ്പിച്ച പ്രതിക്ക് 52 വര്‍ഷം കഠിന തടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 31 ഒക്‌ടോബര്‍ 2023 (18:25 IST)
തിരുവനന്തപുരം >മനോരോഗിയായ 15 കാരിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തിയതിന്  പ്രതിയായ മുടവന്‍മുകള്‍ തമലം പൊറ്റയില്‍ വീട്ടില്‍ പ്രഭാത് കുമാര്‍ എന്ന പ്രഭന്‍(64 ) നെ 52 വര്‍ഷം കഠിനതടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയ്ക്കും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും മൂന്നുമാസവും കഠിനതടവ് കൂടുതലായി അനുഭവിക്കണമെന്ന് ജഡ്ജി ആര്‍ രേഖ വിധി ന്യായത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. കുട്ടിക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വിധിയില്‍ പറയുന്നു.
         
10/1/2013 ലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു കുട്ടി സ്‌കൂളില്‍ നിന്നും വീട്ടില്‍ തിരിച്ചെത്തി ടിവി കാണവെയാണ് സംഭവം. വീട്ടില്‍ അതിക്രമിച്ചു കയറി പ്രതി പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി. ആദ്യം വഴങ്ങാത്തതിനാല്‍ കുട്ടിയെ ബലം പ്രയോഗിച്ചാണ് കീഴ്‌പ്പെടുത്തിയാണ് പീഡിപ്പിച്ചത്.കുട്ടി നിലവിളിച്ചെങ്കിലും വീട്ടില്‍ ആരുമില്ലായിരുന്നു. പ്രതി ബലം പ്രയോഗിച്ചതിനാല്‍ കുട്ടിയും വായിലും കഴുത്തിലും മുറിവേറ്റു.കുട്ടിയുടെ അമ്മയും മനോരോഗിയാണ്. 85 വയസ്സ് പ്രായമുള്ള അമ്മൂമ്മയാണ് ഇവരുടെ കാര്യങ്ങള്‍ നോക്കിയിരുന്നത്. അടുത്ത ദിവസവും രാത്രി വീട്ടില്‍ കയറിയപ്പോള്‍ അമ്മുമ്മ വെട്ടുകത്തിയെടുത്ത് പ്രതിയെ വെട്ടാന്‍ ഓങ്ങിയപ്പോള്‍ പ്രതി ഓടി രക്ഷപ്പെട്ടു. അടുത്തദിവസം സ്‌കൂളില്‍ എത്തിയ കുട്ടിയുടെ കഴുത്തിലും വായിലും മുറിവിന്റെ പാടുകള്‍ കണ്ട കൂട്ടുകാരികളാണ് ടീച്ചറോട് വിവരം പറഞ്ഞത്. കുട്ടിയെ മാറ്റി നിര്‍ത്തി ടീച്ചര്‍ ആരാഞ്ഞപ്പോള്‍ ആണ് വിവരങ്ങള്‍ ടീച്ചര്‍ പീഡ വിവരം അറിഞ്ഞത്. സ്‌കൂള്‍ അധികൃതര്‍ പൂജപ്പുര പോലീസ് സ്റ്റേഷനില്‍ ഉടനെ തന്നെ വിവരം അറിയിച്ചു. 
 
വിചാരണ വേളയില്‍ കുട്ടി കൂട്ടില്‍ നിന്ന് പൊട്ടികരഞ്ഞുകൊണ്ടാണ് പീഡന വിവരങ്ങള്‍ കോടതിയോട് വെളിപെടുത്തിയത്. അതിനാല്‍ പല ദിവസങ്ങളില്‍ ആയിട്ടാണ് കുട്ടയുടെ വിചാരണ നടന്നത്. ഗോപി എന്ന ഓട്ടോ ഡ്രൈവര്‍ കൂടി കുട്ടിയെ പല തവണ പീഡിപ്പിച്ചിരുന്നു. ഈ പ്രതി കുട്ടിയുടെ അമ്മയെയും പീഡിപ്പിച്ചിട്ടുണ്ട് പക്ഷേ വിചാരണവേളയില്‍ പ്രതി മരണപ്പെട്ടു. മനോരോഗിയായ കുട്ടിയെ പീഡിപ്പിച്ച പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് ജഡ്ജി വിധി ന്യായത്തില്‍ പറയുന്നു. ഇത്തരം ശിക്ഷകള്‍ വന്നാല്‍ മാത്രമെ  കുറ്റകൃത്യങ്ങള്‍ കുറയുകയുള്ളുവെന്നും വിധിയിലുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിമന്റിനു ഗുണനിലവാരമില്ല : അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി