Select Your Language

Notifications

webdunia
webdunia
webdunia
webdunia

അധ്യാപിക സഹപാഠികളെ കൊണ്ട് അടിപ്പിച്ച സംഭവം: യുപിയിലെ കുട്ടിയുടെ വിദ്യാഭ്യാസം ഏറ്റെടുക്കാന്‍ കേരളം തയ്യാറെന്ന് മന്ത്രി വി ശിവന്‍കുട്ടി

അധ്യാപിക സഹപാഠികളെ കൊണ്ട് അടിപ്പിച്ച സംഭവം: യുപിയിലെ കുട്ടിയുടെ വിദ്യാഭ്യാസം ഏറ്റെടുക്കാന്‍ കേരളം തയ്യാറെന്ന് മന്ത്രി വി ശിവന്‍കുട്ടി

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 29 ഓഗസ്റ്റ് 2023 (09:53 IST)
ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ അധ്യാപിക സഹപാഠികളെ കൊണ്ട് അടിപ്പിച്ച വിദ്യാര്‍ത്ഥിയുടെ വിദ്യാഭ്യാസമേറ്റെടുക്കാന്‍ കേരളം തയ്യാറാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. കുട്ടിയുടെ രക്ഷിതാക്കള്‍ തയ്യാറായാല്‍ എല്ലാവിധ സഹായങ്ങളും കേരളം നല്‍കുമെന്നും  മന്ത്രി തിരുവനന്തപുരത്ത് അറിയിച്ചു. വിദ്യാര്‍ത്ഥിയെ ക്ലാസ്സില്‍ അപമാനിച്ച അധ്യാപികയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം  മന്ത്രി വി.ശിവന്‍കുട്ടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു.
 
മതേതര ആശയങ്ങളെ നെഞ്ചോട് ചേര്‍ക്കാന്‍ കേരളം പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി അറിയിച്ചു. മണിപ്പൂരിലെ കലാപബാധിത പ്രദേശത്ത് നിന്നുള്ള കുട്ടിയെ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളില്‍  ചേര്‍ത്ത് പഠിപ്പിക്കുകയാണ്. എന്‍സിഇആര്‍ടി  വെട്ടിമാറ്റിയ  പാഠഭാഗങ്ങള്‍ ഉള്‍ചേര്‍ത്ത് സംസ്ഥാനം കഴിഞ്ഞദിവസം  അഡീഷണല്‍ ടെക്സ്റ്റ് ബുക്കുകള്‍ പുറത്തിറക്കിയിരുന്നു. ഇത്തരത്തില്‍ പുരോഗമനപരമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി വി.ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വടക്കന്‍സദ്യയും തെക്കന്‍സദ്യയും: വിശേഷങ്ങള്‍ അറിയാം