Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

തിരുവനന്തപുരത്ത് എടിഎമ്മില്‍ നിന്ന് പണം എടുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് എടിഎമ്മിന്റെ വാതില്‍ അടിച്ചു തകര്‍ത്ത യുവാവ് പിടിയില്‍

തിരുവനന്തപുരത്ത് എടിഎമ്മില്‍ നിന്ന് പണം എടുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് എടിഎമ്മിന്റെ വാതില്‍ അടിച്ചു തകര്‍ത്ത യുവാവ് പിടിയില്‍

സിആര്‍ രവിചന്ദ്രന്‍

, ശനി, 22 ഏപ്രില്‍ 2023 (12:59 IST)
തിരുവനന്തപുരത്ത് എടിഎമ്മില്‍ നിന്ന് പണം എടുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് എടിഎമ്മിന്റെ വാതില്‍ അടിച്ചു തകര്‍ത്ത യുവാവ് പിടിയില്‍.  പേരൂര്‍ക്കട ഇന്ദിരാ നഗറില്‍ താമസിക്കുന്ന ഷാന്‍ എന്ന 32 കാരനാണ് പിടിയിലായത്. തിരുവനന്തപുരം അമ്പലം മുക്കിലെ കാനറാ ബാങ്കിന്റെ എടിഎം കൗണ്ടറിന്റെ വാതിലിന്റെ ഗ്ലാസാണ് യുവാവ് പൊട്ടിച്ചത്. തിങ്കളാഴ്ച രാത്രി ഒരു മണിക്കാണ് സംഭവം.
 
ഹെല്‍മറ്റ് കൊണ്ടാണ് എടിഎമ്മിന്റെ ഗ്ലാസ് അടിച്ചു പൊട്ടിച്ചത്. സംഭവത്തിനുശേഷം കൂടെയുണ്ടായിരുന്ന കൂട്ടുകാരനൊപ്പം യുവാവ് സ്ഥലം വിട്ടു. പേരൂര്‍ക്കട പോലീസ് ആണ് ഇരുവരെയും പിടിച്ചത്. നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് പോലീസ് ഇവരെ പിടികൂടിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ണൂരില്‍ റിസോര്‍ട്ട് ഉടമ വെടിയേറ്റു മരിച്ചു, നായാട്ടിനിടെ അബദ്ധത്തില്‍ പറ്റിയതാണെന്ന് നിഗമനം