Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ സെപ്റ്റംബര്‍ അവസാനത്തോടെ അടുക്കും

വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ സെപ്റ്റംബര്‍ അവസാനത്തോടെ അടുക്കും

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 15 ഡിസം‌ബര്‍ 2022 (12:05 IST)
തുറമുഖം നിര്‍മാണ പ്രവര്‍ത്തി പുനരാരംഭിച്ച വിഴിഞ്ഞത്ത് അടുത്ത വര്‍ഷം സെപ്റ്റംബര്‍ അവസാനത്തോടെ ആദ്യ കപ്പല്‍ അടുപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.
 
വിഴിഞ്ഞത്ത് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുടെയും അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥരുടെയും ഉന്നതതല യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ പ്രതീക്ഷകളാണ് യോഗത്തില്‍ പങ്കുവെച്ചത് എന്ന് മന്ത്രി അറിയിച്ചു. സമരം മൂലം നഷ്ടമായ ദിവസങ്ങള്‍ തിരികെ പിടിക്കാന്‍ ശ്രമിക്കും. അതിനനുസരിച്ച് കൃത്യമായ കലണ്ടര്‍ തയ്യാറാക്കി ഓരോ ഘട്ടവും തീരുമാനിച്ചിട്ടുണ്ട്.
 
കല്ല് നിക്ഷേപിക്കാന്‍ പുതിയ ലൈന്‍ ഓഫ് പൊസിഷന്‍ (എല്‍.ഒ.പി) നിര്‍മ്മിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് 60 കോടി രൂപയാണ് ചെലവ്.  ഇതിന്റെ പ്രവര്‍ത്തി ജനുവരിയില്‍ പൂര്‍ത്തിയാവും.  പുതിയ എല്‍.ഒ.പി പ്രവര്‍ത്തി പൂര്‍ത്തിയായാല്‍ ഇപ്പോള്‍ ദിവസം നിക്ഷേപിക്കുന്ന പതിനയ്യായിരം കരിങ്കല്ല് എന്നത് ഇരട്ടിയായി ഉയര്‍ത്താന്‍ സാധിക്കും. തുറമുഖ നിര്‍മ്മാണ പ്രവര്‍ത്തിയില്‍ പാറക്കല്ലുകളുടെ സംഭരണം വേണ്ടത്ര ഉണ്ടെന്ന് മന്ത്രി വ്യക്തമാക്കി.  പ്രതിദിനം 7000 പാറക്കല്ല് ആണ്  വേണ്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടുറോഡില്‍ വെച്ച് യുവതിയെ വെട്ടിക്കൊന്നു; സംഭവം തിരുവനന്തപുരത്ത്, പങ്കാളി പൊലീസില്‍ കീഴടങ്ങി