Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഭിന്നശേഷിക്കാര്‍ക്ക് നൂതന ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ഒരു കോടി അനുവദിച്ചു

ഭിന്നശേഷിക്കാര്‍ക്ക് നൂതന ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ഒരു കോടി അനുവദിച്ചു

ശ്രീനു എസ്

, തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2020 (09:09 IST)
ഭിന്നശേഷിക്കാര്‍ക്ക് നൂതന സാങ്കേതിക ഉപകരണങ്ങള്‍ സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ മുഖാന്തിരം വിതരണം ചെയ്യുന്നതിന് സാമൂഹ്യനീതി വകുപ്പ് ഒരു കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി ഭിന്നശേഷിക്കാര്‍ക്ക് ഇത് സഹായകമാകും. അര്‍ഹതയുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ഒരുപകരണം ഒരാള്‍ക്ക് ഒന്നിലധികം തവണ നല്‍കരുതെന്ന നിബന്ധനയോടെയാണ് അനുമതി നല്‍കിയിട്ടുള്ളത്. എത്രയും വേഗം ഈ സഹായകരമായ ഉപകരണങ്ങള്‍ വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
 
ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണവും സാമൂഹ്യ സുരക്ഷിതത്വവും ഉറപ്പ് വരുത്തി രാഷ്ട്ര നിര്‍മ്മാണത്തിന് ഉതകുന്ന രീതിയില്‍ പ്രാപ്തരാക്കുന്നതിന് അവര്‍ക്ക് തടസമാകുന്ന വെല്ലുവിളികളെ മറികടക്കാനാണ് നൂതന സാങ്കേതിക ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കിളിമാനൂരില്‍ പുലര്‍ച്ചെ വാഹനാപകടം: നാല് പേര്‍ മരിച്ചു