Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ദേശീയ വിദ്യാഭ്യാസ നയം കോണ്‍ക്ലേവ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

ദേശീയ വിദ്യാഭ്യാസ നയം കോണ്‍ക്ലേവ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

ശ്രീനു എസ്

തിരുവനന്തപുരം , തിങ്കള്‍, 24 ഓഗസ്റ്റ് 2020 (17:31 IST)
പുത്തന്‍ ദേശീയ വിദ്യാഭ്യാസ നയത്തിന്‍മേല്‍'ഉന്നത വിദ്യാഭ്യാസ പരിഷ്‌ക്കാരങ്ങളും കേരളവും' എന്ന വിഷയത്തില്‍ കേരള  സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംഘടിപ്പിക്കുന്ന കോണ്‍ക്ലേവ് 2020 ഓഗസ്റ്റ് 26 ബുധനാഴ്ച രാവിലെ 11.30 ന്   മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 
 
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി.ജലീല്‍ അധ്യക്ഷത വഹിക്കും. ഉദ്ഘാടന സെഷന്‍ ഉള്‍പ്പടെ നാല് സെഷനുകളായി ക്രമീകരിച്ചിരിക്കുന്ന കോണ്‍ക്ലേവില്‍  ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. രാജന്‍ ഗുരുക്കള്‍, പ്രൊഫ. പ്രഭാത് പട്‌നായിക്ക്  (ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല),   ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി   ഡോ. ഉഷ ടൈറ്റസ് ഐ.എ.എസ്, സാഹിത്യകാരന്‍ പ്രൊഫ. കെ. സച്ചിദാനന്ദന്‍, ഡോ. ഗംഗന്‍ പ്രതാപ് (എന്‍ഐഐഎസ്ടി),   ഡോ. ഷക്കീല ടി. ഷംസു (സെക്രട്ടറി, ദേശിയ വിദ്യാഭ്യാസ നയം -2020), ഡോ. കുംകും റോയ് (ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല), പ്രൊഫ. എന്‍. വി. വര്‍ഗീസ് (വൈസ് ചാന്‍സലര്‍, ന്യൂപ, ന്യൂ ഡല്‍ഹി), ഡോ. എം. കെ. ജയരാജ് (വൈസ് ചാന്‍സലര്‍, കാലിക്കറ്റ് സര്‍വകലാശാല ), പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ (വൈസ് ചാന്‍സലര്‍, കണ്ണൂര്‍ സര്‍വകലാശാല), ഡോ. എം. വി. നാരായണന്‍, കാലിക്കറ്റ് സര്‍വകലാശാല ),  ഡോ. ജിജു പി. അലക്‌സ് (പ്രസിഡന്റ്, എഫ്. യു. ടി. എ), ഡോ. കെ. കെ. ദാമോദരന്‍ (മെമ്പര്‍, എക്‌സിക്യൂട്ടീവ്  ബോഡി, കെ എസ്. എച്ച്. ഇ. സി.), ഡോ. സി. പദ്മനാഭന്‍ (ജനറല്‍ സെക്രട്ടറി, എ. കെ. പി. സി ടി. എ)  തുടങ്ങിയ പ്രഗല്‍ഭര്‍  സംസാരിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചൈനയുമായുള്ള ചർച്ച പരാജയപ്പെട്ടാൽ സൈനിക നടപടി പരിഗണനയിലെന്ന് ബിപിൻ റാവത്ത്