Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

തിരുവനന്തപുരത്തെ എആര്‍ ക്യാമ്പിലെ പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ച സംഭവം: സമ്പര്‍ക്ക പട്ടികയിലുള്ളത് 28പേര്‍

തിരുവനന്തപുരത്തെ എആര്‍ ക്യാമ്പിലെ പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ച സംഭവം: സമ്പര്‍ക്ക പട്ടികയിലുള്ളത് 28പേര്‍

ശ്രീനു എസ്

, ശനി, 4 ജൂലൈ 2020 (13:38 IST)
തിരുവനന്തപുരത്തെ എആര്‍ ക്യാമ്പിലെ പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥന്റെ സമ്പര്‍ക്ക പട്ടികയിലുള്ളത് 28പേര്‍. കഴിഞ്ഞ മാസം 28നാണ് ഇദ്ദേഹത്തെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതേതുടര്‍ന്ന് എആര്‍ ക്യാമ്പിലെ ക്യാന്റീന്‍ അടച്ചു. ആറ്റിങ്ങല്‍ സ്വദേശിയായ പൊലീസുകാരന്‍ കഴിഞ്ഞമാസം 18ന് സെക്രട്ടറിയേറ്റിലെ രണ്ടാം നമ്പര്‍ ഗേറ്റില്‍ ജോലി നോക്കിയിരുന്നു.
 
26ന് ആലുവയിലേക്ക് യാത്ര ചെയ്ത ഇദ്ദേഹം 27ന് കണ്ടെയ്ന്‍മെന്റ് സോണായ ആനയറയിലും ജോലി നോക്കിയിരുന്നു. അതേസമയം പാളയം സാഫല്യം കോംപ്ലക്‌സിലെ ഒരു കടയില്‍ ജോലി ചെയ്തിരുന്ന അസം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാളയം മാര്‍ക്കറ്റ് അടച്ചു. ഏഴുദിവസത്തേക്ക് തിരക്കേറിയ കടകളെല്ലാം അടച്ചു. വഴിയോര കച്ചവടങ്ങള്‍ അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലഡാക്കില്‍ നാല് ഡിവിഷന്‍ സൈന്യത്തെ ഇന്ത്യ വിന്യസിച്ചു; ഇന്ത്യക്കു പിന്തുണ അറിയിച്ച് ജപ്പാന്‍ അടക്കമുള്ള ലോക ശക്തികള്‍