Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കോളേജ് അദ്ധ്യാപകര്‍ക്കായുളള ഓണ്‍ലൈന്‍ പരിശീലനം തിങ്കളാഴ്ച ആരംഭിക്കും

കോളേജ് അദ്ധ്യാപകര്‍ക്കായുളള ഓണ്‍ലൈന്‍ പരിശീലനം തിങ്കളാഴ്ച ആരംഭിക്കും

ശ്രീനു എസ്

തിരുവനന്തപുരം , വെള്ളി, 16 ഒക്‌ടോബര്‍ 2020 (13:27 IST)
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഫാക്കല്‍റ്റി ഡവലപ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സര്‍വ്വകലാശാല, കോളേജ് അദ്ധ്യാപകര്‍ക്കായി സംഘടിപ്പിക്കുന്ന ഒരാഴ്ച നീളുന്ന ഓണ്‍ലൈന്‍ പരിശീലന പരിപാടി തിങ്കളാഴ്ച (19/10/2020) ആരംഭിക്കും. കാലിക്കറ്റ് സര്‍വ്വകലാശാല എഡ്യൂക്കേഷണല്‍ മള്‍ട്ടിമീഡിയ റിസര്‍ച്ച് സെന്റര്‍ (ഇ.എം.എം.ആര്‍.സി) ഉം, കംപ്യൂട്ടര്‍ സയന്‍സ് വകുപ്പും സഹകരിച്ചാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിട്ടുളളത്. 
 
ലേണിംഗ് മാനേജ്‌മെന്റ് സിസ്റ്റം (എല്‍.എം.എസ്), എഡ്യൂക്കേഷന്‍ വീഡിയോ കണ്ടന്റ് ഡവലപ്പ്‌മെന്റ്  എന്നിവയിലാണ് ഓണ്‍ലൈനായി പരിശലനപരിപാടി നടത്തുന്നത്. കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. എം.കെ. ജയരാജ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലര്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. രാജന്‍ ഗുരുക്കള്‍, മെമ്പര്‍ സെക്രട്ടറി ഡോ. രാജന്‍ വറുഗീസ്, ശ്രീ. ദാമോദര്‍ പ്രസാദ് (ഇ.എം.എം.ആര്‍.സി, കാലിക്കറ്റ് സര്‍വ്വകലാശാല), കാലിക്കറ്റ് സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. സി.എല്‍. ജോഷി, കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പ് മേധാവി ഡോ. ലെജീഷ് വി.എന്‍ തുടങ്ങിയവര്‍ പരിശീലന പരിപാടിയില്‍ പങ്കെടുക്കും. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍: ഡോ. ഷെഫീഖ്. വി, റിസര്‍ച്ച് ഓഫീസര്‍, ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍. ഫോണ്‍ നമ്പര്‍ : 8281942902.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നീറ്റ് പരീക്ഷഫലം ഇന്ന് പ്രഖ്യാപിക്കും