തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 129 പേര്‍ക്ക്. ഇതാദ്യമായിട്ടാണ് കേരളത്തിലെ ഒരുജില്ലയില്‍ മാത്രം ഒറ്റദിവസം 100ലധികം കേസുണ്ടാകുന്നത്. അതിനാല്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേക്കു കൂടി ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതിവ്യാപന മേഖലകളിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കൂടുതല്‍ ശക്തമായി തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇതുവരെ ജില്ലയില്‍ 481പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 266പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കം വഴിയാണ്. ഇന്ന് അഞ്ചുപേര്‍ രോഗമുക്തി നേടി. അതേസമയം സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 123 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്.51 പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും 204 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും കൊവിഡ് ബാധിച്ചു. വിദേശത്ത് നിന്നും വന്നവരേക്കാള്‍ സമ്പര്‍ക്കം വഴിയുള്ള രോഗികളൂടെ എണ്ണം വര്‍ധിക്കുന്നത് കനത്ത് ആശങ്കയാണ് സംസ്ഥാനത്ത് സൃഷ്ടിക്കുന്നത്.35 ഐടിബിപി ജീവനക്കാര്‍, 1 സിഐഎസ്എഫ്, 1 ബിഎസ്എഫ് ജവാന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.