തിരുവനന്തപുരം: കാലവർഷം ശക്തി പ്രാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഏർപ്പെടുത്തി. ഈ മാസം ഒൻപതിന് അർധരാത്രി മുതൽ കേരളാതീരത്ത് ട്രോളിങ് നിയന്ത്രണം നിലവിൽ വരും.
ജൂലൈ 31 വരെ 52 ദിവസങ്ങൾക്കാണ് സംസ്ഥാനത്ത് ട്രോളിങ് നിയന്ത്രണം ഉണ്ടാവുക.നിലവില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഇതര സംസ്ഥാന ബോട്ടുകളും ജൂണ്‍ ഒന്‍പതിന് മുമ്പായി തീരം വിട്ടുപോകണമെന്നും മുന്നറിയിപ്പുണ്ട്.