Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

Trawling Ban Kerala: ട്രോളിങ് നിരോധനം ഞായറാഴ്ച മുതല്‍

കടലിലെ മത്സ്യസമ്പത്ത് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രോളിങ് നിരോധനം നിലവില്‍ വന്നത്

Trawling Ban Kerala: ട്രോളിങ് നിരോധനം ഞായറാഴ്ച മുതല്‍

രേണുക വേണു

, വെള്ളി, 7 ജൂണ്‍ 2024 (10:07 IST)
Trawling Ban Kerala: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ജൂണ്‍ ഒന്‍പത് ഞായറാഴ്ച മുതല്‍. ജൂലൈ 31 വരെ 52 ദിവസമായിരിക്കും ഇത്തവണ ട്രോളിങ് നിരോധനം. ആഴക്കടലില്‍ ട്രോളിങ് മത്സ്യബന്ധനത്തിനു നിശ്ചിത കാലത്തേക്ക് നിരോധനം ഏര്‍പ്പെടുത്തുന്ന പ്രക്രിയയാണ് ഇത്.

കടലിലെ മത്സ്യസമ്പത്ത് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രോളിങ് നിരോധനം നിലവില്‍ വന്നത്. മീനുകളുടെ പ്രജനന കാലഘട്ടം കൂടിയാണ് ഇത്. അതിനാല്‍ ഇക്കാലത്തെ നിരോധനം മത്സ്യസമ്പത്ത് വര്‍ധിക്കാന്‍ കാരണമാകുമെന്നാണ് നിരീക്ഷണം. 
 
ട്രോളിങ് നിരോധന കാലയളവില്‍ ഇന്‍ബോര്‍ഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയര്‍ വള്ളം മാത്രമേ അനുവദിക്കുകയുള്ളൂ. യന്ത്രവല്‍കൃത ബോട്ടുകളില്‍ മത്സ്യബന്ധനം അനുവദിക്കില്ല. ആഴക്കടല്‍ മത്സ്യബന്ധനത്തിനു പൂര്‍ണമായി വിലക്കുണ്ട്. ട്രോളിങ് സമയത്ത് കടല്‍ മത്സ്യത്തിന്റെ ലഭ്യതക്കുറവ് കാരണം സംസ്ഥാനത്ത് മീന്‍ വില കുതിച്ചുയരുക പതിവാണ്. 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kangana Ranaut: 'എന്റെ അമ്മയും അപ്പോള്‍ സമരം ചെയ്യുകയായിരുന്നു'; കങ്കണയുടെ കരണത്ത് അടിച്ച് കുല്‍വിന്ദര്‍ പറഞ്ഞത്, ജോലിയില്‍ സസ്‌പെന്‍ഷന്‍ !