Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്രെയിൻ തട്ടി കുട്ടികളുള്‍പ്പെടെ നാല്​ മരണം; സംഭവം കോഴിക്കോട്

കോഴിക്കോട് യുവതിയും മൂന്നു മക്കളും ട്രെയിന്‍ തട്ടി മരിച്ചു

ട്രെയിൻ തട്ടി കുട്ടികളുള്‍പ്പെടെ നാല്​ മരണം; സംഭവം കോഴിക്കോട്
കോഴിക്കോട് , ഞായര്‍, 23 ഏപ്രില്‍ 2017 (09:18 IST)
പുതിയങ്ങാടി കോയ റോഡിന് സമീപത്തെ പള്ളിക്കണ്ടി റയില്‍വേ ട്രാക്കിൽ ട്രെയിൻ തട്ടി അമ്മയും മൂന്ന് പെൺകുട്ടികളുമുൾപ്പടെ നാല് പേർ മരിച്ചു. മരിച്ചവരെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്‍.
 
രാവിലെ ആറരയോടെയാണ് മൃതദേഹങ്ങള്‍ കണ്ടത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമയി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾ നടത്തി വരികയാണെന്ന് ഏലത്തൂര്‍ പൊലീസ് അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സര്‍ക്കാര്‍ നയം അനുസരിച്ചായിരിക്കണം പൊലീസ് പ്രവര്‍ത്തിക്കേണ്ടത്, അഴിമതിയും മൂന്നാംമുറയും വച്ചുപൊറുപ്പിക്കില്ല: മുഖ്യമന്ത്രി