Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

തൃശൂരിലെ ഈ പ്രദേശങ്ങളില്‍ നാളെ സൈറണ്‍ മുഴങ്ങും; ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട

ട്രയല്‍ റണ്‍ നടക്കുമ്പോള്‍ സൈറണ്‍ ശബ്ദം കേട്ട് ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു

Siren

രേണുക വേണു

, തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2024 (15:04 IST)
Siren

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി 'കവചം' (കേരള വാണിംഗ് ക്രൈസിസ് ആന്‍ഡ് ഹസാര്‍ഡ് മാനേജ്മെന്റ് സിസ്റ്റം) എന്ന പേരില്‍ ദുരന്തനിവാരണ മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച സൈറണുകളുടെ ട്രയല്‍ റണ്‍ നാളെ (ഒക്ടോബര്‍ 1) നടത്തുന്നു. 
 
തൃശൂര്‍ ജില്ലയിലെ അഴീക്കോട്, കടപ്പുറം എന്നീ വില്ലേജ് ഓഫീസുകളിലും നാട്ടിക ഗവ.ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മണലൂര്‍ ഗവ. ഐ.ടി.ഐ, ചാലക്കുടി ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കൈപ്പമംഗലം ഗവ. ഫിഷറീസ് വി.എച്ച്.എസ്.എസ് തുടങ്ങിയ സ്ഥാപനങ്ങളിലും നാളെ (ഒക്ടോബര്‍ 1) ഉച്ചതിരിഞ്ഞ് 2 നും 3.15 നും ഇടയില്‍ ട്രയല്‍ റണ്ണിന്റെ ഭാഗമായി സൈറണ്‍ മുഴങ്ങും. 
 
ട്രയല്‍ റണ്‍ നടക്കുമ്പോള്‍ സൈറണ്‍ ശബ്ദം കേട്ട് ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹിതയ്ക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതിപ്പെടാനാവില്ലെന്ന് കോടതി