Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മാര്‍ച്ച് 28, 29 തീയതികളില്‍ 48 മണിക്കൂര്‍ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്ത് ട്രേഡ് യൂണിയനുകള്‍

മാര്‍ച്ച് 28, 29 തീയതികളില്‍ 48 മണിക്കൂര്‍ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്ത് ട്രേഡ് യൂണിയനുകള്‍

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 24 മാര്‍ച്ച് 2022 (20:57 IST)
മാര്‍ച്ച് 28, 29 തീയതികളില്‍ 48 മണിക്കൂര്‍ പൊതുപണിമുടക്കിനാണ് ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്തിട്ടുള്ളത്. മാര്‍ച്ച് 28 രാവിലെ 6 മണിമുതല്‍ മാര്‍ച്ച് 30 രാവിലെ 6 മണിവരെയാണ് പണിമുടക്ക് നീണ്ടുനില്‍ക്കുക. 1947 ലെ ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട് ആക്ട് സെഷന്‍ 22(1) പ്രകാരം തൊഴിലുടമകള്‍ക്ക് പണിമുടക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. കേന്ദ്രത്തില്‍ ബിഎംഎസ് ഒഴികെ 20 ഓളം തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് നേതൃത്വം നല്‍കുന്നത്. 
 
മോട്ടോര്‍ മേഖലയിലെ തൊഴിലാളികള്‍ പണിമുടക്കുന്നതോടെ വാഹനങ്ങള്‍ ഒന്നും ഓടില്ല. പെട്രോളിന്റെയും ഡീസലിന്റെയും വില കേന്ദ്രസര്‍ക്കാര്‍ അടിക്കടി ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത് കൂടി പരിഗണിച്ച് സ്വകാര്യ വാഹനങ്ങളും പണിമുടക്കില്‍ സഹകരിക്കുന്നുണ്ട്. വ്യാപാരവാണിജ്യ സ്ഥാപനങ്ങളില്‍ തൊഴില്‍ ചെയ്യുന്നവര്‍ പണിമുടക്കുന്നതോടെ കടകമ്പോളങ്ങള്‍ പൂര്‍ണമായി അടഞ്ഞുകിടക്കും. യാത്ര ഒഴിവാക്കുക, കടകള്‍ അടയ്ക്കുക, പണിമുടക്കുക എന്ന സന്ദേശം സംസ്ഥാന വ്യാപകമായി റയില്‍വേസ്റ്റേഷനുകളിലും, ബസ്സ്റ്റാന്റുകളിലും, കടകള്‍ കയറിയിറങ്ങിയും എത്തിക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഴിക്കോട് ആറുകിലോ കഞ്ചാവുമായി രണ്ട് അതിഥിതൊഴിലാളികളെ പൊലീസ് അറസ്റ്റുചെയ്തു