‘രക്ഷിക്കണം, നൂറ് പശുക്കള്‍ പ്രളയത്തില്‍ പെട്ടു, ഒപ്പം ഒരു ലക്ഷം മനുഷ്യരും’; കേന്ദ്രത്തെ ട്രോളി ടൊവീനോ
‘രക്ഷിക്കണം, നൂറ് പശുക്കള്‍ പ്രളയത്തില്‍ പെട്ടു, ഒപ്പം ഒരു ലക്ഷം മനുഷ്യരും’; കേന്ദ്രത്തെ ട്രോളി ടൊവീനോ
മഹാപ്രളയത്തെ നെഞ്ചുറപ്പോടെ നേരിട്ടവരാണ് മലയാളികള്‍. നാടും വീടും ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയേണ്ടി വന്നുവെങ്കിലും ശക്തമായ തിരിച്ചു വരവാണ് എല്ലാവരും നടത്തിയത്.
പ്രളയത്തില്‍ അകപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ സര്‍ക്കാരും വിവിധ സംഘടനകളും മുന്നില്‍ തന്നെയുണ്ടായിരുന്നുവെങ്കിലും യുവ നടന്‍ ടൊവിനോ തോമസ് നടത്തിയ ഇടപെടലുകള്‍ പ്രശംസനീയമായിരുന്നു.
താര പരിവേഷമില്ലാതെ ദുരിതാശ്വാസത്തിനും രക്ഷാ പ്രവര്‍ത്തനത്തിനും മുന്നില്‍ നില്‍ക്കാന്‍ ടൊവീനോ ഉണ്ടായിരുന്നു. ദുരിത ബാധിതര്‍ക്ക് സ്വന്തം വീട്ടില്‍ ഇടമുണ്ടെന്നറിയിച്ചതിന് പിന്നാലെയാണ് താരം രക്ഷാപ്രവര്‍ത്തനത്തിന് നേരിട്ടിറങ്ങിയത്.
ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും ജനജീവിതം സാധാരണ നിലയിലേക്ക് എത്തിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ ചോദിച്ച പണം അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാരിനെ ട്രോളുകയും ചെയ്‌തു ടൊവീനോ.
'നൂറ് പശുക്കള്‍ പ്രളയത്തില്‍ പെട്ടു, ഒപ്പം ഒരു ലക്ഷം മനുഷ്യരും‘ എന്നാണ് ടൊവീനോ ഇന്‍സ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയത്. കേന്ദ്രം നല്‍കിയ അഞ്ഞൂറ് കോടി മതിയാകില്ല, ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം തുടങ്ങിയ ഹാഷ്ടാഗുകളും താരം പങ്കുവച്ചിട്ടുണ്ട്.
ടൊവീനോയുടെ പ്രസ്‌താവന പുറത്തുവന്നതിനു പിന്നാലെ താരത്തിന് പിന്തുണയറിയിച്ചും വിമര്‍ശിച്ചും നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്.