Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടോംസ് കോളേജിലെ ചെയർമാനോട് രാത്രിയിൽ ലേഡീസ് ഹോസ്റ്റലിൽ പോകരുതെന്ന് വിദ്യാർത്ഥികൾ

നിയമം പാലിക്കാന്‍ തയാറായില്ലെങ്കിൽ ഇനി ടോംസ് കോളജിലേക്കില്ല: വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ഇതെല്ലാം...

ടോംസ് കോളേജിലെ ചെയർമാനോട് രാത്രിയിൽ ലേഡീസ് ഹോസ്റ്റലിൽ പോകരുതെന്ന് വിദ്യാർത്ഥികൾ
, ഞായര്‍, 15 ജനുവരി 2017 (11:32 IST)
വിദ്യാർത്ഥികൾക്ക് നേരെയുള്ള ടോംസ് എൻജിനീയറിംഗ് കോളെജിന്റെ ക്രൂരതകൾ അവസാനിപ്പിച്ച് സർവകലാശാല നിയമം പാലിക്കാൻ തയ്യാറായില്ലെങ്കിൽ ഇനി കോളെജിലേക്കില്ലെന്ന് വിദ്യാർത്ഥികൾ ഒരേ സ്വരത്തിൽ പറയുന്നു. മാനേജ്‌മെന്റിന്റെ നടപടികൾ വിദ്യാർത്ഥികൾ ചോദ്യം ചെയ്യുന്നത് ഇതാദ്യമായാണ്. നിരവധി ആവശ്യങ്ങ‌ളാണ് വിദ്യാർത്ഥികൾ ഉന്നയിച്ചിരിക്കുന്നത്.
 
മറ്റു കോളജുകളില്‍ പഠിക്കാന്‍ ടി സി നല്‍കണമെന്ന ആവശ്യവുമായി രക്ഷിതാക്കളും രംഗത്തുവന്നു. നിര്‍ദേശങ്ങള്‍ ഒന്നും തന്നെ പാലിക്കാത്ത കോളജ് കച്ചവടസ്ഥാപനമായാണ് ചെയര്‍മാന്‍ പ്രവര്‍ത്തിപ്പിക്കുന്നതെന്നും ഇവര്‍ പറയുന്നു. യോഗ്യതയില്ലാത്തവര്‍ അധ്യാപകരായി പ്രവര്‍ത്തിക്കുന്നു. പ്രിന്‍സിപ്പലിനെ പേരിന് നിയമിച്ചിട്ടുണ്ടെങ്കിലും ചെയര്‍മാനാണ് സര്‍വകാര്യങ്ങളും നിയന്ത്രിക്കുന്നത്. പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറുന്നത് ശീലമാക്കിയിരിക്കുകയാണ്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് കോളേജിനെതിരെ വിദ്യാർത്ഥികൾ തിരിഞ്ഞിരിക്കുന്നത്.
 
കഴിഞ്ഞ സര്‍ക്കാറിന്റെ കാലം മുതലേ കോളജ് പ്രവര്‍ത്തനത്തിനെതിരെയും മാനേജ്മെന്‍റിനെതിരെയും പൊലീസിലടക്കം പരാതി രക്ഷിതാക്കള്‍ നല്‍കിയിരുന്നെങ്കിലും വാദിയെ പ്രതിയാക്കുന്ന സമീപനമാണ് ഉണ്ടായതെന്നാണ് ആരോപണം. പാമ്പാടി നെഹ്റു എന്‍ജി. കോളജിലെ വിദ്യാര്‍ഥി ആത്മഹത്യചെയ്ത സംഭവം മാനേജ്മെന്‍റിന്റെ പീഡനത്തത്തെുടര്‍ന്നാണെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് ടോംസിലെ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പരാതി ശ്രദ്ധിക്കപ്പെട്ടത്. 
 
വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍:
 
1. പിടി.എ രൂപവത്കരിക്കുക
2. പഠനം നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടി.സിയും സര്‍ട്ടിഫിക്കറ്റും നല്‍കുക
3. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി പ്രശ്നപരിഹാര സെല്‍ രൂപവത്കരിക്കുക
4. ഹോസ്റ്റല്‍ വാര്‍ഡനെ മാറ്റുകയും ഹോസ്റ്റല്‍ കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്യുക
5. ഞായറാഴ്ച സമ്പൂര്‍ണ അവധി
6. വെള്ളിയാഴ്ച പ്രാര്‍ഥനക്ക് സൗകര്യം നല്‍കുക
7. രണ്ടാം ശനിയാഴ്ചയുടെ തലേന്ന് വീട്ടില്‍ പോകാന്‍ അനുവദിക്കുക
8. വേനല്‍ അവധിക്കാലത്തെ മെസ് ഫീസ് ഒഴിവാക്കുക
9. ചെയര്‍മാനടക്കം പുരുഷന്മാര്‍ ലേഡീസ് ഹോസ്റ്റലില്‍ രാത്രി പ്രവേശിക്കരുത്
10. പിഴകള്‍ ഒഴിവാക്കണം
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചിരി ഏതൊരു ആയുധത്തേക്കാളും ശക്തമാണ്, ഇന്ന് നമുക്ക് അത്യാവശ്യമായ കാര്യവും അതാണ്: നരേന്ദ്ര മോദി