തൃശൂര്‍ പൂരം ഇന്ന്. ഏഴുമണിയോടെ കണിമംഗലം ശാസ്താവ് എഴുന്നള്ളി പൂരത്തെ വിളിച്ചുണര്‍ത്തും. ഇത്തവണ ഒരാനപ്പുറത്താണ് ഘടക പൂരങ്ങള്‍ വരുന്നത്. തേക്കിന്‍കാട് മൈതാനിയില്‍ കര്‍ശന പൊലീസ് നിയന്ത്രണമുണ്ട്. ചടങ്ങുകള്‍ ചുരുക്കിയാണ് നടത്തുന്നത്. എട്ടു ഘടക ക്ഷേത്രങ്ങള്‍ക്കുമായി പരമാവതി 50 പേര്‍ക്കാണ് പങ്കെടുക്കാന്‍ അനുമതിയുള്ളത്.
പാറമേക്കാവ് 15 ആനപ്പുറത്ത് എഴുന്നള്ളത്ത് നടത്തും. പാറമേക്കാവ് പത്മനാഭനാണ് ഭഗവതിയുടെ തിടമ്പേറ്റുന്നത്. അതേസമയം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നു മുതല്‍ ദിവസം ആയിരം പേര്‍ക്കുമാത്രമാണ് ദര്‍ശനത്തിന് അനുമതിയുള്ളത്.