Select Your Language

Notifications

webdunia
webdunia
webdunia
webdunia

നോട്ട് നിരോധനം: മോദിയുടെ സാമ്പത്തിക നയം പാളിയെന്ന് ധനമന്ത്രി

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് ധനമന്ത്രി

നോട്ട് നിരോധനം: മോദിയുടെ സാമ്പത്തിക നയം പാളിയെന്ന് ധനമന്ത്രി
തിരുവനന്തപുരം , വ്യാഴം, 29 ഡിസം‌ബര്‍ 2016 (10:57 IST)
നോട്ട് നിരോധനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് അനുഭവപ്പെടുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. അടുത്ത മാസം ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാൻ ആവശ്യമായ പണമില്ലെന്നും അദ്ദേഹം അറിയിച്ചു.
 
സംസ്ഥാനം ആവശ്യപ്പെട്ട പണം നൽകുന്ന കാര്യത്തിൽ ഇതുവരെ റിസർവ് ബാങ്ക് നിലപാട് അറിയിച്ചിട്ടില്ല. കഴിഞ്ഞതവണ ആവശ്യപ്പെട്ടതിൽ 40 ശതമാനം പണമാണ് ആർ ബി ഐ നൽകിയത്. ഇതാണ് ആശങ്കയുണ്ടാക്കുന്നത്. മോദിയുടെ സാമ്പത്തിക നയം പാളിയെന്നും ഐസക് മാധ്യമങ്ങളോട് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്മയ്ക്കു പകരം ചിന്നമ്മ തലപ്പത്ത്: ശശികല നടരാജന്‍ അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി