Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ലോണ്‍ ആപ്പില്‍ തിരിച്ചടവ് മുടങ്ങി, മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് അയച്ചു: തേജസിന്റെ ആത്മഹത്യ ഞെട്ടിപ്പിക്കുന്നത്

ലോണ്‍ ആപ്പില്‍ തിരിച്ചടവ് മുടങ്ങി, മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് അയച്ചു: തേജസിന്റെ ആത്മഹത്യ ഞെട്ടിപ്പിക്കുന്നത്
, വെള്ളി, 14 ജൂലൈ 2023 (17:04 IST)
വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് ചൈനീസ് വായ്പാ ആപ്പിന്റെ ഏജന്റുമാര്‍ മകനെ നിരന്തരം ഭീഷണിപ്പെടുത്തിയതാണ് തേജസിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് തേജസിന്റെ പിതാവ്. കഴിഞ്ഞ ദിവസമാണ് വായ്പാ ആപ്പിന്റെ ഭീഷണികളെ തുടര്‍ന്ന് മലയാളി എഞ്ചിനിയറിങ് വിദ്യാര്‍ഥി തേജസ് ആത്മഹത്യ ചെയ്തത്.
 
വായ്പയെടുത്ത തുക തിരിച്ചടച്ചില്ലെങ്കില്‍ നഗ്‌നചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് കുടുംബാംഗങ്ങള്‍ക്ക് അയകുമെന്ന് മകനെ ഭീഷണിപ്പെടുത്തിയിരുന്നതായും. പല ചിത്രങ്ങള്‍ ഇത്തരത്തില്‍ കുടുംബാങ്ങള്‍ക്ക് അയച്ചുവെന്നും തേജസിന്റെ പിതാവ് പറയുന്നു. ചൈനീസ് വായ്പാ ആപ്പായ സ്ലെസ് ആന്റ് കിസില്‍ നിന്നാണ് യെലഹങ്കയിലെ നീറ്റെ മീനാക്ഷി കോളേജിലെ അവസാന വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനിയറിങ് വിദ്യാര്‍ഥിയായ തേജസ് നായര്‍ ലോണെടുത്തത്. വീട്ടുകാര്‍ അറിയാതെ 3 വായ്പ ആാപ്പുകളില്‍ നിന്നും തേജസ് ലോണെടുത്തിരുന്നു. തിറ്റിച്ചടവ് മുടങ്ങിയതോടെയാണ് വായ്പ ലോണ്‍ ഏജന്റുമാര്‍ തേജസിനെ ഭീഷണിപ്പെടുത്തി തുടങ്ങിയത്. ബെംഗളുരു ജാലഹള്ളിയിലെ വീട്ടില്‍ വെള്ളിയാഴ്ച വൈകീട്ടോടെയാണ് തേജസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പണം താന്‍ തിരികെ താരാമെന്ന് പറഞ്ഞും ആത്മഹത്യ ചെയ്യുന്ന അന്ന് വൈകീട്ട് 6.20 വരെയും വായ്പ ഏജന്റുമാര്‍ മകനെ ഭീഷണിപ്പെടുത്തിയിരുന്നെന്നും തേജസിന്റെ പിതാവ് ഗോപിനാഥ് നായര്‍ പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാലംഗ കുടുംബം വിഷം കഴിച്ചനിലയിൽ : അച്ഛനും മകളും മരിച്ചു