Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ, തയ്യാറെടുപ്പുകൾ ആരംഭിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ, തയ്യാറെടുപ്പുകൾ ആരംഭിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
, ബുധന്‍, 10 ഫെബ്രുവരി 2021 (10:40 IST)
തിരുവനതപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. ഫെബ്രുവരി 15ന് ശേഷം തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകും എന്നു. പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് പെരുമാറ്റ ചട്ടം നിലവിൽ വരുമെന്നും ടീക്കാറാം മീണ പറഞ്ഞു. കേരളത്തിൽ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താനാണ് ആലോചന, എന്നാൽ കൊവിഡ് സാഹചര്യം പരിഗണിച്ച് രാഷ്ട്രീയ പാർട്ടികളുടെ കൂടി അഭിപ്രായങ്ങൾ ആരാഞ്ഞ ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. 
 
സംസ്ഥാനത് ഏപ്രില്‍ 30നകം തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സാധ്യത.  തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താനാന് ആലോചിയ്ക്കുന്നത്. ചെറിയ സംസ്ഥാനമായതിനാല്‍ ഒറ്റഘട്ടം മതിയെന്നാണ് തീരുമാനം. എന്നാല്‍ കൊവിഡ് സാഹചര്യം പരിഗണിച്ച്‌ രാഷ്ട്രീയ പാര്‍ട്ടികളുടെ അടക്കം അഭിപ്രായം മാനിച്ച് മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവു. തെരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിലെത്തുമ്പോൾ രാഷ്ട്രീയ പാർട്ടികൾക്ക് അഭിപ്രായം രേഖപ്പെടുത്താം. തെരഞ്ഞെടുപ്പ് എപ്പോൾ പ്രഖ്യാപിച്ചാലും കേരളം സജ്ജമാണെന്നും ടീക്കാറാം മീണ പറഞ്ഞു 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

24 മണിക്കൂറിനിടെ 11,067 പേർക്ക് രോഗബാധ, രാജ്യത്ത് കൊവിഡ് ബാധിതർ 1,08,58,371