Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിയമസഭയിൽ ബജറ്റ് അവതരണം തുടങ്ങി; കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമ‌ർശിച്ച് ഗവർണർ, അരിയില്ല, പണമില്ല, പണിയില്ല, വെള്ളമില്ല എന്ന പ്രതിഷേധവുമായി പ്രതിപക്ഷം

നിയമസഭയിൽ ബജറ്റ്​ സമ്മേളനം തുടങ്ങി; നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രസർക്കാറിന്​ വിമർശനം

നിയമസഭയിൽ ബജറ്റ് അവതരണം തുടങ്ങി; കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമ‌ർശിച്ച് ഗവർണർ, അരിയില്ല, പണമില്ല, പണിയില്ല, വെള്ളമില്ല എന്ന പ്രതിഷേധവുമായി പ്രതിപക്ഷം
, വ്യാഴം, 23 ഫെബ്രുവരി 2017 (09:24 IST)
നോട്ട് നിരോധനത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഗവർണർ പി സദാശിവം നിയമസഭയിൽ. സംസ്ഥാന സർക്കാരിന്റെ ബജറ്റ് സമ്മേളനത്തിനു മുന്നോടിയായുള്ള  നയപ്രഖ്യാപന പ്രസംഗത്തിനിടയിലാണ് ഗവർണർ കേന്ദ്ര സർക്കാരിനെ വിമർശിച്ചത്. അഴിമതിക്കെതിരായ പോരാട്ടത്തിനാണ്​ ജനങ്ങൾ സർക്കാരിനെ തെരഞ്ഞെടുത്തത്​. വികസന നയങ്ങളും സുതാര്യതയുമാണ്​ സർക്കാറിനെ നയിക്കുന്നതെന്ന്​ ഗവർണർ. എന്നാൽ നോട്ട്​ അസാധുവാക്കൽ സാധാരനക്കാർരബുദ്ധിമുട്ടിലാക്കിയെന്നും സഹകരണമേഖല സ്​തംഭനത്തിലായെന്നും ഗവർണർ നിയമസഭയിൽ.
 
കേന്ദ്ര സർക്കാർ തിടുക്കപ്പെട്ട് എടുത്ത തീരുമാനം തിരിച്ചടിയായി. സാധാരണക്കാർക്ക് പ്രശ്നമുണ്ടാക്കി. നോട്ട് നിരോധനം നടപ്പിലാക്കിയതു മൂലമുണ്ടായ സ്ഥിതിഗതികൾ സാധാരണാ നിലയിലാകാൻ എത്ര കാലമെടുക്കുമെന്ന് ജനത്തിനറിയണമെന്നും ഗവർണർ പറഞ്ഞു.
 
ഗവർണറുടെ പ്രസംഗം ആരംഭിക്കുന്നതിനു മുമ്പേ പ്രതിഷേധവുമായി പ്രതിപക്ഷം എത്തിയിരുന്നു. അരിയില്ല, പണമില്ല, പണിയില്ല, വെള്ളമില്ല എന്ന ബാനർ ഉയർത്തിപ്പിടിച്ചാണ് പ്രതിപക്ഷം സഭയിലെത്തിയത്. റേഷന്‍ പ്രതിസന്ധി, ക്രമസമാധാന പ്രശ്നങ്ങള്‍ എന്നിവക്കുപുറമെ, ലോ അക്കാദമി പ്രശ്നവും സ്വാശ്രയ പ്രശ്നങ്ങളും രൂക്ഷമായ വരള്‍ച്ചയും സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കാന്‍ പ്രതിപക്ഷം ആയുധമാക്കി മാറ്റുമെന്ന കാര്യത്തിൽ സംശയമില്ല.
 
മാര്‍ച്ച് മൂന്നിനാണ് സര്‍ക്കാറിന്റെ രണ്ടാമത്തെ ബജറ്റ് അവതരണം. ധനമന്ത്രി തോമസ് ഐസക് ആണ് ബജറ്റ് അവതരിപ്പിക്കുക. മാര്‍ച്ച് 16 വരെ നീളുന്ന സമ്മേളനം വോട്ട് വോണ്‍ അക്കൗണ്ട് പാസാക്കി പിരിയും. ഏപ്രില്‍ മധ്യത്തോടെ സഭ വീണ്ടും ചേര്‍ന്ന് ബജറ്റ് വകുപ്പുതിരിച്ച് ചര്‍ച്ച ചെയ്ത് പാസാക്കും. മേയില്‍തന്നെ ബജറ്റ് പൂര്‍ണമായി പാസാക്കി നടപ്പാക്കലിലേക്ക് നീങ്ങാനാണ് തീരുമാനം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

''മഞ്ജു അല്ലെങ്കിൽ തന്നെ എങ്ങനെയാണ് അതിജീവിക്കുന്നത് എന്ന് അതിനേ അറിയൂ, മാന്യതയുള്ള മനുഷ്യര്‍ക്കും ഇവിടെ ജീവിക്കണം'' - ഭാഗ്യലക്ഷ്മിക്കും പാർവതിക്കും ചുട്ട മറുപടിയുമായി മാധ്യമപ്രവർത്തക