വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിനിമാ തിരക്കുകള്‍ ഉള്ളതിനാല്‍ മത്സരരംഗത്തില്ലെന്ന് പറഞ്ഞെങ്കിലും ഉറപ്പായും മത്സരിക്കണമെന്നാണ് ബിജെപി സുരേഷ് ഗോപിയോട് ആവശ്യപ്പെടുന്നത്. മത്സരിക്കുന്നെങ്കില്‍ താന്‍ ഗുരുവായൂര്‍ മണ്ഡലത്തില്‍ മത്സരിക്കും എന്നാണ് സുരേഷ് ഗോപി അറിയിച്ചത്. എന്നാല്‍ ബിജെപിക്ക് വിജയിക്കാന്‍ ഒരു സാധ്യതയും ഇല്ലാത്ത മണ്ഡലമാണ് ഗുരവായൂര്‍.
ഗുരുവായൂരില്‍ ബിജെപിക്ക് ഇതുവരെ മുപ്പതിനായിരം വോട്ടുകള്‍ പോലും സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. സുരേഷ് ഗോപിയുടെ തീരുമാനം കേന്ദ്ര- സംസ്ഥാന നേതൃത്വത്തെ ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. വിജയസാധ്യതയുള്ള എ പ്ലസ് മണ്ഡലങ്ങളില്‍ മത്സരിക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.