അറസ്‌റ്റ് ഒഴിവാക്കാന്‍ സുരേഷ് ഗോപിയുടെ ശ്രമം; ഹൈക്കോടതിയില്‍ മുന്‍ കൂര്‍ ജാമ്യാപേക്ഷ നല്‍കി
അറസ്‌റ്റ് ഒഴിവാക്കാന്‍ സുരേഷ് ഗോപിയുടെ ശ്രമം; ഹൈക്കോടതിയില്‍ മുന്‍ കൂര്‍ ജാമ്യാപേക്ഷ നല്‍കി
വാഹന നികുതുവെട്ടിപ്പ് കേസില്‍ സുരേഷ് ഗോപി എംപി ഹൈക്കോടതിയില്‍ മുന്‍ കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹര്‍ജി ഉച്ച തിരിഞ്ഞ് ഹൈക്കോടതി പരിഗണിക്കും.
ആഡംബര കാർ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത് നികുതിയിനത്തിൽ വൻ തുക വെട്ടിച്ചെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു.
പുതുച്ചേരിയില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത സുരേഷ് ഗോപിയോട് രേഖകള്‍ ഹാജരാക്കാന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. ഈ രേഖകള്‍ കൃത്രിമം ആണെന്നാണ് ക്രൈബ്രാഞ്ചിന്റെ കണ്ടെത്തല്‍.
നികുതി വെട്ടിപ്പ് വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കാറുമായി ബന്ധപ്പെട്ട വിവരങ്ങൾ ബന്ധപ്പെട്ട ഏജൻസിയെ അറിയിക്കാമെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച വിശദീകരണങ്ങളൊന്നും അദ്ദേഹത്തിന്റെ ഓഫീസിൽ നിന്ന് ലഭിക്കാത്തതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്.