ഹെലികോപ്‌റ്റർ ആരും കൊടുത്തില്ല; എല്ലാവരുടെയും വോട്ട് തേടി; പക്ഷെ സുരേഷ് ഗോപി ഇത്തവണ വോട്ട് ചെയ്തില്ല
തൃശ്ശൂരിൽ ഹെലികോപ്റ്റർ സ്വന്തമായുള്ള വ്യവസായ പ്രമുഖരോട് ആവശ്യപ്പെട്ടെങ്കിലും 'സാങ്കേതിക' കാരണം പറഞ്ഞ് ഒഴിവാക്കുകയായിരുന്നു എന്നാണറിയുന്നത്.
തൃശ്ശൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപി ഇത്തവണ സമ്മതിദാനവകാശം വിനയോഗിച്ചില്ല. സംസ്ഥാനത്ത് സ്ഥാനാർത്ഥികളിൽ വോട്ട് രേഖപ്പെടുത്താത്ത ഏക സ്ഥാനാർത്ഥിയും സുരേഷ് ഗോപിയാണ്. തിരുവനന്തപുരം ശാസ്തമംഗലം രാജാകേശവദാസ് എൻഎസ്എസ് ഹൈസ്കൂളിലായിരുന്നു സുരേഷ് ഗോപിക്ക് വോട്ട്.
തൃശ്ശൂരിൽ ഹെലികോപ്റ്റർ സ്വന്തമായുള്ള വ്യവസായ പ്രമുഖരോട് ആവശ്യപ്പെട്ടെങ്കിലും 'സാങ്കേതിക' കാരണം പറഞ്ഞ് ഒഴിവാക്കുകയായിരുന്നു എന്നാണറിയുന്നത്.
തൃശ്ശൂരിൽ നിന്ന് പോളിങ് ദിവസം അതിരാവിലെ ഹെലികോപ്റ്ററിൽ തിരുവനന്തപുരത്ത് പോയി വോട്ട് ചെയ്ത് ഹെലികോപ്റ്ററിൽ തന്നെ തൃശ്ശൂരിൽ തിരിച്ചെത്തുമെന്നായിരുന്നു ബിജെപി ജില്ലാ നേതൃത്വം പറഞ്ഞിരുന്നത്. എന്നാൽ ഉദ്ദേശിച്ചപോലെ ഹെലികോപ്റ്റർ ശരിയാവാത്തതാണ് വോട്ട് രേഖപ്പെടുത്താൻ കഴിയാതെ പോയതെന്നാണ് വിശദീകരണം.