Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സുപ്രീം കോടതി വിധി: സംസ്ഥാനത്തെ ഭൂരിഭാഗം മദ്യശാലകളും അടച്ചു പൂട്ടേണ്ടിവരും

ഭൂരിഭാഗം മദ്യശാലകളും പൂട്ടേണ്ടിവരും

സുപ്രീം കോടതി വിധി: സംസ്ഥാനത്തെ ഭൂരിഭാഗം മദ്യശാലകളും അടച്ചു പൂട്ടേണ്ടിവരും
തിരുവനന്തപുരം , വെള്ളി, 30 ഡിസം‌ബര്‍ 2016 (13:45 IST)
സംസ്ഥാനത്തെ ഭൂരിഭാഗം മദ്യശാലകളും അടച്ചു പൂട്ടേണ്ടിവരുമെന്ന് നിയമ സെക്രട്ടറി. സംസ്ഥാന-ദേശീയ പാതയോരത്തെ മദ്യവില്‍പ്പന നിരോധിച്ച സുപ്രീം കോടതി വിധി അനുസരിച്ച് ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ ബിവറേജസ് ഔട്ട് ലെറ്റുകളും ബാറുകളും പകുതിയോളം അടക്കേണ്ടിവരുമെന്നാണ് നിയമ സെക്രട്ടറി സര്‍ക്കാരിന് നല്‍കിയ ഉപദേശത്തില്‍ വ്യക്തമാക്കുന്നത്.
 
സംസ്ഥാനത്തെ ഭൂരിഭാഗം ബിയര്‍, വൈന്‍ പാര്‍ലറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും ദേശീയ, സംസ്ഥാന പാതയോരത്താണ് നിലനില്‍ക്കുന്നത്. അതിനാലാണ് ഇവയെല്ലാം അടച്ചുപൂട്ടേണ്ടിവരുമെന്ന് നിയമ സെക്രട്ടറി അറിയിച്ചത്. സംസ്ഥാന സര്‍ക്കാരിന് വന്‍ വരുമാന നഷ്ടമുണ്ടാക്കുന്നതാണ് സുപ്രീം കോടതിയുടെ ഈ വിധിയെന്നും നിയമസെക്രട്ടറി സര്‍ക്കാരിന് നല്‍കിയ ഉപദേശത്തില്‍ പറയുന്നുണ്ട്.   
 
വിധിയനുസരിച്ച് കൊച്ചിയിലെ അഞ്ച് പഞ്ചനക്ഷത്ര ബാറുകളാണ് അടയ്‌ക്കേണ്ടതായി വരുക. സര്‍ക്കാരിന്റെ കീഴിലുള്ള ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് വലിയ ബുദ്ധിമുട്ടില്ല. എന്നാല്‍ പഞ്ചനക്ഷത്ര ബാറുകള്‍, ബിയര്‍ വൈന്‍ പാര്‍ലറുകള്‍ എന്നിവയെയാണ് കോടതി വിധി കാര്യമായി ബാധിക്കുക. ഇവയെല്ലാം മാറ്റി സ്ഥാപിക്കുക എന്നത് പ്രായോഗികമല്ലാത്തതിനാലാണ് ഇത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കരുളായി വനത്തിൽ നടന്നത് വ്യാജ ഏറ്റുമുട്ടലല്ല, പൊലീസ് അവരുടെ കടമയാണ് നിർവഹിച്ചത്; പിണറായി വിജയനെ പിന്തുണച്ച് കേന്ദ്ര സർക്കാർ